
ഫുട്‌ബോൾ താരം ഡേവിഡ് വിയ്യ വിരമിച്ചു
സ്വന്തം ലേഖകൻ
കിരീടത്തിൽ കൈപ്പിടിലൊതുക്കി വിഖ്യാത താരം ഡേവിഡ് വിയ്യ കളിക്കളത്തോട് യാത്ര പറഞ്ഞു. വിടവാങ്ങൽ പ്രഖ്യാപിച്ചിരുന്നു ഡേവിഡ് വിയ്യ അവസാന മത്സരത്തിൽ ജപ്പനീസ് ക്ലബ് വിസൽ കോബിനൊപ്പം എംപറേഴ്‌സ് കപ്പ് കിരീടം നേട്ടത്തിൽ പങ്കാളിയായി.
ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ സൂപ്പർ ക്ലബ് കാഷിമ ആന്റ്‌ലേഴ്‌സിനെയാണ് കോബ് തോൽപ്പിച്ചത്. സ്പാനിഷ് ഇതിഹാസം ആന്ദ്രേസ് ഇനിയേസ്റ്റയുടെ നേതൃത്വത്തിലിറങ്ങിയ വിസലിന്റെ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു. കാഷിമ താരം ടമോയോ ഇനുവാക്കി 18-ാം മിനിറ്റിൽ സെൽഫ് ?ഗോൾ നേടിയതോടെ തന്നെ കോബിന് ലിഡ് ലഭിച്ചു. പിന്നീട് 38-ാം മിനിറ്റിൽ നോരിയാക്കി ഫ്യൂജിമോട്ടോ നേടിയ ?ഗോളിൽ വിസൽ ലീഡ് നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിസലിനായി ഇനിയേസറ്റയ്ക്ക് പുറമെ ലൂക്കാസ് പൊഡോൾസ്‌കി, ബെൽജിയം താരം തോമസ് വെർമീലൻ തുങ്ങിയവരും ആദ്യ ഇലവനിൽ ഇറങ്ങി. അവസാന മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ അൽപ്പം നേരം മാത്രമാണ് വിയ്യ കളിച്ചത്. 54 വർഷത്ത ചരിത്രം അവകാശപ്പെടുന്ന വിസൽ ആദ്യമായി സ്വന്തമാക്കിയ കിരീടമാണിത്.