
ദില്ലി: വിവോയുടെ ഏറ്റവും പുതിയ ബജറ്റ്-ഫ്രണ്ട്‌ലി സ്മാര്‍ട്ട്‌ഫോണായ വിവോ വൈ19 5ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6300 ചിപ്‌സെറ്റ്, 5500 എംഎഎച്ച് കരുത്തുള്ള ബാറ്ററി, 6.74 ഇഞ്ച് 90 ഹെര്‍ട്‌സ് സ്ക്രീന്‍, ഐപിഎല്‍ 64 റേറ്റിംഗ് എന്നിവ സഹിതമാണ് വിവോ വൈ19 5ജിയുടെ ഇന്ത്യയിലേക്കുള്ള വരവ്.
വിവോ വൈ19 5ജി നാനോ + നാനോ വരുന്ന ഇരട്ട സിം കാര്‍ഡ് സ്ലോട്ടോടെ വരുന്ന സ്മാര്‍ട്ട്‌ഫോണാണ്. ആന്‍ഡ്രോയ്ഡ് 15 അടിസ്ഥാനത്തിലുള്ള ഫണ്‍ടച്ച് ഒഎസ് 15ലാണ് ഫോണിന്‍റെ പ്രവര്‍ത്തനം. 6.74 ഇഞ്ച് എച്ച്‌ഡി+ എല്‍സിഡി സ്ക്രീന്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 700 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമാണ് ഉറപ്പുവരുത്തുന്നത്.
ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റില്‍ 13 എംപി പ്രൈമറി ക്യാമറയും, 0.08 എംപി സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടുന്നു. 5 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. മൂന്ന് പ്രധാന ഫീച്ചറുകളോടെ എഐ അധിഷ്ഠിതമാണ് ക്യാമറ എന്ന് കമ്പനി അവകാശപ്പെടുന്നു. നൈറ്റ് മോഡ്, പോട്രൈറ്റ്, പ്രോ മോഡ് എന്നിവ ലഭ്യമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈക്രോഎസ്‌ഡി കാര്‍ഡ് വഴി 2ടിബി വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാം. വിവോ വൈ19 5ജിയില്‍ 5ജി, 4ജി എല്‍ടിഇ, ഡുവല്‍-ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.4, യുഎസ്ബി 2.0, ഒടിജി, ജിപിഎസ്, എന്‍എഫ്‌സി, ആക്സ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, തുടങ്ങിയ ഫീച്ചറുകളുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സ്കാനറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5,500 എംഎഎച്ച് ലിതിയം ബാറ്ററി 10 വാട്സ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്നു.
10,499 രൂപയിലാണ് വിവോ വൈ19 5ജി ഇന്ത്യയില്‍ ആരംഭിക്കുന്നത്. 4 ജിബി + 64 ജിബി അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്.
4 ജിബി + 128 ജിബി വേരിയന്‍റിന് 11,499 രൂപയും 6 ജിബി + 128 ജിബി വേരിയന്‍റിന് 12,999 രൂപയുമാണ് വില. മജസ്റ്റിക് ഗ്രീന്‍, ടൈറ്റാനിയം സില്‍വര്‍ എന്നീ നിറങ്ങളില്‍ വിവോ വൈ19 5ജി ഇന്ത്യയില്‍ ലഭ്യമാകും. ഫ്ലിപ്‌കാര്‍ട്ട്, വിവോ ഇന്ത്യ ഇ-സ്റ്റോര്‍, എല്ലാ റീടെയ്‌ല്‍ സ്റ്റോറുകള്‍ എന്നിവ വഴി വിവോ വൈ19 5ജി വാങ്ങാം. 6 ജിബി + 128 ജിബി വേരിയന്‍റ് സീറോ ഡൗണ്‍ പേയ്മെന്‍റ് സൗകര്യത്തോടെ, മൂന്ന് മാസത്തെ നോ-കോസ്റ്റ് ഇഎംഐ രീതിയില്‍ വാങ്ങാം.