വരുന്നു വിവോ വി60; ട്രിപ്പിള്‍ റിയര്‍ ക്യാമറ, 6500 എംഎഎച്ച് ബാറ്ററി തുടങ്ങി തകര്‍പ്പന്‍ ഫീച്ചറുകള്‍

Spread the love

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വിവോ അവരുടെ വിവോ വി60 സീരീസിന്‍റെ ഇന്ത്യന്‍ ടീസര്‍ അവതരിപ്പിച്ചു. ഓഗസ്റ്റ് മാസത്തിലാവും വിവോ വി60 5ജി മൊബൈല്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. ZEISS Portrait So Pro ക്യാമറ സഹിതമാണ് വിവോ വിവോ 60 ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്ന് കമ്പനി എക്സില്‍ പങ്കുവെച്ച ടീസര്‍ പറയുന്നു. ചൈനയില്‍ പുറത്തിറങ്ങിയ വിവോ എസ്30-യുടെ റീബ്രാന്‍ഡ് വേര്‍ഷനാണ് വിവോ വി60 5ജി എന്നാണ് പ്രതീക്ഷ. വിവോ എസ്30യുടെ അതേ ഡിസൈനാണ് ഒറ്റ നോട്ടത്തില്‍ വി60-നില്‍ കാണുന്നത്.

വിവോ വി60: ട്രിപ്പിള്‍ റിയര്‍ ക്യാമറ

ഈ വര്‍ഷം ആദ്യം വിവോ വി50 സീരീസ് കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. പിന്നാലെ വിവോ വി60 സീരീസും രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഇതിനായി കമ്പനി പ്രത്യേക വെബ്‌പേജ് ആരംഭിച്ചു. ഇതില്‍ വിവോ വി60 5ജിയുടെ സ്ലീക്ക് സ്ലിം ഡിസൈന്‍, കളര്‍ വേരിയന്‍റുകള്‍, ബാറ്ററി തുടങ്ങിയ ഫീച്ചറുകള്‍ വ്യക്തം. വി60-യില്‍ ZEISS ക്യാമറ ക‌്യാപ്‌സൂളിനൊപ്പം രണ്ട് റിയര്‍ സെന്‍സറുകള്‍ ഉള്‍പ്പെടുന്നതായാണ് ടീസറില്‍ ദൃശ്യമാകുന്നത്. പില്‍ ഷേപ്പിലായിരിക്കും ഈ ക്യാമറ മൊഡ്യൂള്‍. ഇവ കൂടാതെ മൂന്നാമതൊരു ക്യാമറ കൂടി പിന്‍ഭാഗത്ത് കാണാം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേക ZEISS പോട്രൈറ്റ് ക്യാമറ മോഡുണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവോ വി60: 6,500 എംഎഎച്ച് ബാറ്ററി

നേര്‍ത്ത ബെസ്സല്‍ സഹിതമുള്ള കര്‍വ്‌ഡ് ഡിസ്‌പ്ലെ ദൃശ്യമാകുന്ന വിവോ വി60 സ്ലിം ഡിസൈനിലുള്ളതായിരിക്കും. വി60 ഈ സെഗ്മെന്‍റിലെ ഏറ്റവും സ്ലിമ്മായ സ്‌മാര്‍ട്ട്‌ഫോണാകാനും സാധ്യതയുണ്ട്. എന്നാല്‍ ഫോണിന്‍റെ കട്ടി എത്ര മില്ലീമീറ്ററാണ് എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടില്ല. 6,500 എംഎഎച്ച് ബാറ്ററിയാണ് വിവോ വി60-യില്‍ പ്രതീക്ഷിക്കുന്നത്. 90 വാട്‌സിന്‍റെതായിരിക്കും ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യം. മൂന്ന് നിറങ്ങളിലാവും ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തുക എന്ന് വിവോ സ്ഥിരീകരിച്ചിട്ടുണ്ട്.

വിവോ വി60: സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 സിലികോണ്‍

ക്വാല്‍കോമിന്‍റെ പുതിയ സ്‌നാപ്‌ഡ്രാഗണ്‍ 7 ജെന്‍ 4 സിലികോണ്‍ 4nm ക്ലാസ് ചിപ്‌സെറ്റിലായിരിക്കും വിവോ വി60 പുറത്തിറങ്ങുക എന്നാണ് സൂചന. മുന്‍ഗാമിയേക്കാള്‍ 27 ശതമാനം വരെ കൂടുതല്‍ മികവ് സിപിയു പ്രദാനം ചെയ്യുമെന്നാണ് വിവരം. സുരക്ഷയ്ക്ക് ഐപി68+69 റേറ്റിംഗ് ലഭിച്ചിട്ടുള്ളതും വിവോ വി60 വാങ്ങാനിരിക്കുന്നവരെ സന്തോഷിപ്പിക്കും. 1.5 മീറ്റര്‍ ആഴത്തില്‍ 30 മിനിറ്റ് വരെ ഈ ഫോണ്‍ അതിജീവിക്കും എന്നാണ് സൂചന. ഓഗസ്റ്റ് രണ്ടാം വാരമാണ് വിവോ വി60 സീരീസ് ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോര്‍ട്ട്. ഫോണിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.