
സ്വന്തം ലേഖകൻ
മൂലവട്ടം : കൊവിഡ് ബാധിച്ച് മരിച്ച ആളിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോളോടെ സംസ്കരിച്ച് ഡിവൈ.എഫ്.ഐ കുറ്റിക്കാട്ട് യൂണിറ്റിലെ പ്രവർത്തകർ.
കോവിഡ് 19 ബാധിച്ചു മരിച്ച കോട്ടയം സ്വദേശിയുടെ സംസ്കാര ചടങ്ങുകളാണ് ഡിവൈ.എഫ്.ഐ പ്രവർത്തകർ മുൻ കൈ എടുത്ത് നടത്തിയത്.
കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഏറ്റെടുത്ത മൃതദേഹം മുട്ടമ്പലം പൊതു ശ്മശാനത്തിൽ എത്തിച്ചാണ് സംസ്കരിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിറ്റിലെ രാഹുൽ പാട്ടോലക്കൽ ,അനുരാജ് ,ഗോവിന്ദ് ,പ്രവീൺ എന്നിവരാണ് ഇതിനായി മുന്നോട്ട് വന്നത്.
കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഹെല്‍പ്പ് ഡെസ്ക്ക് സംവിധാനങ്ങളൊരുക്കിയിരുന്നു ഡിവൈഎഫ്ഐ.
ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നും മേഖല കമ്മിറ്റി കോള്‍ സെന്ററിലേക്ക് വിളിച്ച് അറിയിച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് ഡിവൈഎഫ്ഐ അറിയിച്ചിട്ടുള്ളത്.
ഡിവൈഎഫ്ഐ ഫേസ്ബുക്ക് പോസ്റ്റ് ”കോവിഡ് 19 രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. മേയ് 16 വരെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ലോക്ഡൗണ്‍ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്.
ഈ ഗുരുതരമായ സാഹചര്യത്തില്‍ അത്യാവശ്യ സാധന – സാമഗ്രികള്‍ വാങ്ങിക്കാന്‍ നിങ്ങള്‍ പുറത്തിറങ്ങേണ്ടതില്ല. പകരം DYFI മേഖല കമ്മിറ്റികളുടെ കോള്‍ സെന്ററിലേക്ക് വിളിക്കുക. സാധനങ്ങള്‍ വീട്ടിലെത്തും.”