വിവേകോദയം ട്രസ്റ്റ് കോട്ടയം ഉദ്ഘാടനം നാളെ ( 26 – 10-2025)എസ്.എൻ.ഡി. പി. യോഗം കൗൺസിലർ എ. ജി. തങ്കപ്പൻ നിർവഹിക്കും

Spread the love

കോട്ടയം: എസ്.എൻ.ഡി.പി. യൂത്ത്മൂവ്മെൻ്റ് യൂണിയൻ സമിതിയിൽ 1975 മുതൽ ഭാരവാഹികളായിരുന്നവരുടെ കൂട്ടായ്മയായ വിവേകോദയം ട്രസ്റ്റിൻ്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് 2. 30 ന്എസ്.എൻ.ഡി. പി. യോഗം കൗൺസിലർ എ. ജി. തങ്കപ്പൻ നിർവഹിക്കും.

video
play-sharp-fill

കോട്ടയം പബ്ളിക് ലൈബ്രറി മിനി ഹാളിൽ (എം. എസ്. സുമോദ് നഗർ) നടക്കുന്ന ചടങ്ങിൽ സഹകരണ, തുറമുഖം,ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പൊതുസമ്മേളനം ഉദ്ഘാടനവും വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കും.

ശ്രീനാരായണ ധർമ്മ പ്രചരണവും ട്രസ്റ്റ് അംഗങ്ങളുടെയും സമൂഹത്തിൻ്റെയും ക്ഷേമവുമാണ് വിവേകോദയം ട്രസ്റ്റിൻ്റെ പ്രധാന ലക്ഷ്യം. സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ പി.എൻ. ദേവരാജൻ അദ്ധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ.എ. കോട്ടയം എസ്.എൻ.ഡി.പി. യൂത്ത്മൂവ്മെൻ്റ് യൂണിയൻ മുൻ
ഭാരവാഹികളെ ആദരിക്കലും ഗോൾഡൻ ജൂബിലി ഡയറക്ടറിയുടെ പ്രകാശനവും നിർവഹിക്കും.

2026 ലെ ട്രസ്റ്റിൻ്റെ ഡേറ്റ് കലണ്ടറിൻ്റെ പ്രകാശനം കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി കൺവീനർ സുരേഷ് പരമേശ്വരൻ നിർവഹിക്കും. ശിവഗിരി മഠം സ്വാമി ശിവനാരായണ തീർത്ഥ അനുഗ്രഹ പ്രഭാഷണം നടത്തും.

ശ്രീനാരായണ സാംസ്ക്കാരിക സമിതി സംസ്ഥാന പ്രസിഡൻ്റ് രതീഷ് ജെ. ബാബു, ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡൻ്റ് പി.ജി. രാജേന്ദ്ര ബാബു, എസ്.എൻ.ഡി.പി. യൂത്ത്മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ് റ്റി. ആക്കളം, എസ്.എൻ.ഡി.പി. വനിതാ സംഘം യൂണിയൻ പ്രസിഡൻ്റ് ഇന്ദിരാ രാജപ്പൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം പ്രസിഡൻ്റ് ശ്രീദേവ് കെ. ദാസ്, എസ്.എൻ.ഡി.പി യോഗം സൈബർ സേന യൂണിയൻ പ്രസിഡൻ്റ് ജിനോ പി. ഷാജി ,

ട്രസ്റ്റ് മുഖ്യ രക്ഷാധികാരി കെ.കെ. മോഹനൻ കണ്ണാറ,ട്രസ്റ്റ് ലീഗൽ അഡ്വൈസർ അഡ്വ.ശാന്താറാം റോയി തോളൂർ, ട്രസ്റ്റ് ട്രഷറർ വി.എസ്. ശ്രീജിത്ത്കുമാർ , ട്രസ്റ്റ് ജോയിൻ്റ് സെക്രട്ടറി പി.കെ. ഷാജിമോൻ, ട്രസ്റ്റ് സെക്രട്ടറി റ്റി.റ്റി.പ്രസാദ്, ട്രസ്റ്റ് വൈസ് ചെയർമാൻ റിജേഷ് സി. ബ്രീസ് വില്ല എന്നിവർ സംസാരിക്കും