
ബംഗളൂരു: നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹത്തിന് തയ്യാറായ ഹരിപ്രസാദ് എന്നയാളെ ഞെട്ടിച്ച് ആദ്യ ഭാര്യ ലേപാക്ഷി.
താലി കെട്ടുന്ന സമയത്ത് പൊലീസുമായി കല്യാണമണ്ഡപത്തിലെത്തിയ അവർ, വഞ്ചനയിലൂടെ നടക്കാനിരുന്ന വിവാഹം തടഞ്ഞു.
നിയമപരമായി വിവാഹമോചനം നേടാതെ രണ്ടാം വിവാഹത്തിന് തയ്യാറായ വരന് ആദ്യ ഭാര്യ നല്‍കിയത് വലിയ ഷോക്ക്. താലി കെട്ടുന്ന സമയത്ത് എത്തിയ ഭാര്യ വിവാഹം നിർത്തിവെച്ചു. ഇതോടെ മണ്ഡപത്തില്‍ ആശയക്കുഴപ്പമായി.
ബെംഗളൂരു സ്വദേശിയായ ഹരിപ്രസാദ് 2014-ലാണ് ലേപാക്ഷിയെ വിവാഹം കഴിച്ചത്. 8-ാം ക്ലാസ് മുതല്‍ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. 10 വർഷത്തെ ദാമ്ബത്യത്തിന് ശേഷം കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും വേർപിരിഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവാഹമോചനം നേടാതെയാണ് ഹരിപ്രസാദ് രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. മാണ്ഡ്യ ജില്ലയിലെ പുണ്യശ്രീ എന്ന യുവതിയുമായി എടയൂരിലെ എസ്‌എല്‍എൻ കല്യാണ മണ്ഡപത്തിലായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വിവരമറിഞ്ഞ ലേപാക്ഷി പൊലീസുമായി മണ്ഡപത്തിലെത്തി.
തനിക്ക് വിവാഹമോചനം നല്‍കാതെയാണ് ഭർത്താവ് വീണ്ടും വിവാഹം കഴിക്കുന്നതെന്ന് വധുവിന്റെ വീട്ടുകാരെ അറിയിച്ചതോടെ അവർ വിവാഹം നിർത്തിവെച്ചു.
കുടുംബ വഴക്കിനെ തുടർന്ന് അകന്നു കഴിയുകയായിരുന്നു, എന്നാല്‍ വിവാഹമോചനം നല്‍കാതെ ഭർത്താവ് വീണ്ടും വിവാഹം കഴിക്കാൻ ശ്രമിച്ചെന്നും, അതിനാല്‍ വിവാഹം നിർത്തിവെച്ചെന്നും ലേപാക്ഷി പറഞ്ഞു.



