വിവാഹ വാർഷിക ദിനത്തിൽ ദമ്പതികൾ രക്തം ദാനം ചെയ്ത് മാതൃകയായി: വെള്ളൂർ ഇറുമ്പയം പ്ലാന്തടത്തിൽ സനൽ കുമാറും ഭാര്യ മീരയുമാണ് രക്ത ദാനത്തിൻ്റെ മഹത്വം അറിയിച്ച മാതൃകാ ദമ്പതികൾ

Spread the love

തലയോലപറമ്പ്: വ്യത്യസ്തമായ വിവാഹ വാർഷിക ആഘോഷത്തിന് ഇന്നലെ വെള്ളൂർ ഇരുമ്പയം ഗ്രാമം സാക്ഷിയായി. ദമ്പതികൾ രക്തം ദാനം ചെയ്യുക മാത്രമല്ല വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തുകയും ചെയ്തു.

video
play-sharp-fill

വിവാഹ വാർഷികദിനത്തിൽ ഐ എം എ യുമായി ചേർന്ന് വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തി മാതൃകയായി ദമ്പതികൾ.വെള്ളൂർ ഇറുമ്പയം പ്ലാന്തടത്തിൽ സനൽ കുമാറും ഭാര്യ മീരയുമാണ് രക്ത ദാനത്തിൻ്റെ മഹത്വം പ്രചരിപ്പിച്ച് വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തിയത്.

റെയിൽവേ എറണാകുളം സൗത്തിലെ ലോക്കോടെക്നീഷ്യനായ സനൽകുമാർ കഴിഞ്ഞ 15 വർഷമായി മൂന്ന് മാസത്തിലൊരിക്കൽ രക്തദാനം നടത്തിവരുന്നുണ്ട്. മൂക്കിൽ ഒരു ശസ്ത്രക്രിയ ചെയ്തപ്പോൾ ആറു മാസം രക്തദാനം ചെയ്യാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ 67-ാം തവണയാണ് സനൽകുമാർ രക്തദാനം നടത്തിയത്. ഭാര്യ മീര ആദ്യമായാണ് രക്തദാനം നടത്തിയത്. ഇലഞ്ഞി ടെക്നിക്കൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ ആദി സനിൽകുമാറും പ്രായപൂർത്തിയാകുമ്പോൾ രക്തദാനം നടത്താൻ തൽപരനാണ്.

വീട്ടിൽ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിൽ ഇന്നലെ 45പേർ രക്തം ദാനം നടത്തി. ഐഎംഎ എറണാകുളം യൂണിറ്റ് അധികൃതർ, ഇറുമ്പയം സി എസ് ഐ പള്ളി വികാരി ബിനുജോൺ,വി.സി. ജോഷി, ഷിബുക്കുട്ടൻ, റെയിൽവേ കെ എസ് ഇ ബി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.