video
play-sharp-fill

വിവാഹത്തിനിടെ വിഷം കുടിച്ച്‌ വരന്‍ മരിച്ചു; പിന്നാലെ വധുവും വിഷം കുടിച്ച്‌ ഗുരുതരാവസ്ഥയിലായി.

വിവാഹത്തിനിടെ വിഷം കുടിച്ച്‌ വരന്‍ മരിച്ചു; പിന്നാലെ വധുവും വിഷം കുടിച്ച്‌ ഗുരുതരാവസ്ഥയിലായി.

Spread the love

സ്വന്തം ലേഖകൻ

മധ്യപ്രദേശ്: വിവാഹത്തിനിടെ വിഷം കുടിച്ച്‌ വരന്‍ മരിച്ചു. പിന്നാലെ വധുവും വിഷം കുടിച്ച്‌ ഗുരുതരാവസ്ഥയിലായി.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയാണ് സംഭവം.

കനാഡിയയിലെ ആര്യ സമാജ് ക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങിനിടെയാണ് താന്‍ വിഷം കഴിച്ചുവെന്ന് 21 കാരനായ വരന്‍ വധുവിനെ അറിയിക്കുന്നത്. പിന്നാലെ വധുവും വിഷം കുടിക്കുകയായിരുന്നു. വിവരമറിഞ്ഞ ബന്ധുക്കള്‍ ഉടന്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചുവെങ്കിലും വരന്റെ ജീവന്‍ രക്ഷിക്കാനായില്ല. 20കാരിയായ വധു അതീവ ഗുരുതരാവസ്ഥയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ച്‌ ദിവസമായി വിവാഹത്തിനായി യുവതി യുവാവിനെ നിര്‍ബന്ധിച്ചിരുന്നു. യുവാവ് രണ്ട് വര്‍ഷത്തെ സമയം ചോദിച്ചതോടെ പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടുവെന്ന് വരന്റെ കുടുംബം പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags :