വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം :മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ നടുക്കരയിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് രോഗം ബാധിച്ചത്.

Spread the love

മൂവാറ്റുപുഴ: വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക്

മഞ്ഞപ്പിത്തം.മൂവാറ്റുപുഴ ആവോലി പഞ്ചായത്തിലെ നടുക്കരയിൽ ഒരു മാസം മുമ്പ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവോലിക്കു പുറമെ ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും വിവാഹ ചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും പരിശോധന വ്യാപകമാക്കി.

ഭക്ഷണം തയാറാക്കി വിളമ്പിയ കാറ്ററിങ് കമ്പനിയിൽ ഉപയോഗിച്ച വെള്ളത്തിൽനിന്നാണ് രോഗബാധ ഉണ്ടായിരി ക്കുന്നതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ നിഗമനം.