
പുതുക്കാട്: വിവാഹ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി ഡൽഹിയിൽ നിന്ന് നാട്ടിലെത്തിയ പ്രതിശ്രുതവരന്റെ കൈ അപകടത്തിൽ അറ്റു. ബൈക്കിലുണ്ടായിരുന്ന വധുവിനും ഗുരുതര പരുക്ക്.
പൂങ്കുന്നം പാക്കത്തില്‍ (നൗക) ജേക്കബ് ബെഞ്ചമിന്റെ മകൻ മോട്ടി ജേക്കബ് (34), ഡല്‍ഹി സ്വദേശി മംത (27) എന്നിവർക്കാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10.45-നായിരുന്നു അപകടം. മോട്ടിയുടെ വലതു കൈ ആണ് അറ്റുപോയത്.
സിഗ്‌നലില്‍ നിർത്തിയിട്ട ഇവരുടെ ബൈക്കിന് പിറകില്‍ അമിത വേഗതയില്‍ വന്ന ലോറിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ മോട്ടിയുടെ വലതു കൈയിലൂടെ ലോറി കയറിയിറങ്ങി. അപകടശേഷം മുന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ലോറി നാട്ടുകാർ തടഞ്ഞ് പോലീസില്‍ അറിയിക്കുകയായിരുന്നു.
അതേസമയം അപകടത്തെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മോട്ടിയുടെ വലതുകൈ മുറിച്ചുമാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടുപ്പെല്ലിന് പരുക്കേറ്റ മംതയ്ക്ക് ഇന്ന് ശസ്ത്രക്രിയ നടത്തും. ഗുജറാത്തില്‍ എൻജിനീയറാണ് മോട്ടി. മംത പാറ്റ്‌നയിലാണ് ജോലി ചെയ്യുന്നത്. അടുത്ത മാസം ഇവരുടെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക് വിവാഹ രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങള്‍ക്കായി നാട്ടിലെത്തിയതായിരുന്നു ഇരുവരും. ഇന്ന് മടങ്ങാനിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.




