video
play-sharp-fill
വിവാഹ ശേഷം വധു ഒരാഴ്ച വസ്ത്രം ധരിക്കാറില്ല: വിവാഹശേഷമുള്ള ആദ്യത്തെ ആഴ്‌ച വരൻ മദ്യം കഴിക്കാൻ പാടില്ല: വരനും വധുവും ഈ ആചാരങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഇരുവർക്കും വലിയ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം: വേറെ എവിടെയുമല്ല നമ്മുടെ നാട്ടിൽ തന്നെയാണ് വിചിത്രമായ ആചാരങ്ങൾ .

വിവാഹ ശേഷം വധു ഒരാഴ്ച വസ്ത്രം ധരിക്കാറില്ല: വിവാഹശേഷമുള്ള ആദ്യത്തെ ആഴ്‌ച വരൻ മദ്യം കഴിക്കാൻ പാടില്ല: വരനും വധുവും ഈ ആചാരങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഇരുവർക്കും വലിയ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം: വേറെ എവിടെയുമല്ല നമ്മുടെ നാട്ടിൽ തന്നെയാണ് വിചിത്രമായ ആചാരങ്ങൾ .

ഡൽഹി: ഇന്ത്യയില്‍ വിവാഹമെന്നത് ആചാരങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൂടിച്ചേരലുകള്‍ കൂടിയാണ്. രാജ്യത്തെ പലഭാഗങ്ങളിലും പലവിധ സംസ്‌കാരങ്ങളാണ് നിലനില്‍ക്കുന്നത്.

എന്നാല്‍ കാലക്രമേണ ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റങ്ങളുമുണ്ടായി. എന്നാല്‍ പരമ്പരാഗതമായതും വിചിത്രവുമായ ചില ആചാരങ്ങള്‍ അതേപടി പാലിച്ചുപോരുന്ന ഗ്രാമങ്ങളും ഇന്ത്യയിലുണ്ട്. വിവാഹദിനം ആളുകളുടെ കണ്ണുകള്‍ ഏറ്റവും കൂടുതല്‍ പതിയുന്നത് വധുവിലായിരിക്കും അല്ലേ? ഏറ്റവും മോടിയുള്ള വസ്ത്രവും ആഭരണവും അണിഞ്ഞ് ഏറ്റവും സുന്ദരിയായിരിക്കുക വധു തന്നെയായിരിക്കും. എന്നാല്‍ വധു വസ്ത്രമേ അണിയാറില്ലെങ്കിലോ? ഈ വിചിത്രമായ ആചാരം നിലനില്‍ക്കുന്നത് എവിടെയാണെന്ന് നോക്കാം.

ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്‌വരയിലുള്ള പിനി ഗ്രാമത്തിലാണ് വധു വിവാഹശേഷം ഒരു വസ്ത്രവും അണിയാത്ത ആചാരം ഇന്നും നിലനില്‍ക്കുന്നത്. വിവാഹശേഷമുള്ള ആദ്യ ആഴ്‌ചയാണ് ഈ ആചാരം അനുഷ്ഠിക്കേണ്ടത്. ഈ സമയം ഭാര്യയെയും ഭർത്താവിനെയും പരസ്‌പരം കാണാനും അനുവദിക്കില്ല. വരനും ചില ആചാരങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിവാഹശേഷമുള്ള ആദ്യത്തെ ആഴ്‌ച വരൻ മദ്യം കഴിക്കാൻ പാടില്ല. വരനും വധുവും ഈ ആചാരങ്ങള്‍ പാലിക്കുകയാണെങ്കില്‍ ഇരുവർക്കും വലിയ ഭാഗ്യം ലഭിക്കുമെന്നാണ് വിശ്വാസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിനി ഗ്രാമത്തില്‍ മണ്‍സൂണ്‍ മാസമായ സാവനിലും ചില വിചിത്ര ആചാരങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. ഈ മാസത്തിന്റെ ആദ്യ അഞ്ചുദിവസം ഗ്രാമത്തിലെ സ്ത്രീകള്‍ ഒരു വസ്ത്രവും ധരിക്കില്ല. മാത്രമല്ല, ഈ കാലയളവില്‍ സ്ത്രീകള്‍ ചിരിക്കാൻ പാടില്ല. ഇവർ ഗ്രാമത്തിലെ പുരുഷന്മാരുടെ മുന്നില്‍ വരാതെ വീടിനുള്ളില്‍ തന്നെ കഴിയും. മുഴുവൻ വസ്ത്രങ്ങളും ഉപേക്ഷിക്കുമെങ്കിലും പട്ടാസ് എന്ന് പേരുള്ള കമ്പിളി വസ്ത്രംകൊണ്ട് സ്വകാര്യഭാഗങ്ങള്‍ മറയ്ക്കാവുന്നതാണ്.

ഭദ്രബ് മാസത്തിലെ ആദ്യ ദിവസം ലാഹു ഘോണ്ട് ദേവൻ ഒരു രാക്ഷസനെ പരാജയപ്പെടുത്തിയതിന്റെ സ്മരണയ്ക്കായാണ് പിനി ഗ്രാമത്തില്‍ ഈ ആചാരം അനുഷ്ഠിക്കുന്നത്. രാക്ഷസൻ സ്ത്രീകളെ ആക്രമിച്ച്‌ അവരുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായാണ് വിശ്വാസം. ഇതാണ് ഉത്സവ സമയം സ്ത്രീകള്‍ അഞ്ചുദിവസം വസ്ത്രം ധരിക്കാതിരിക്കുന്നതിന് പിന്നിലെ വിശ്വാസമായി കരുതപ്പെടുന്നത്.