വിവാഹശേഷം വധു അഞ്ചു ദിവസത്തേക്ക് വസ്ത്രം ധരിക്കാറില്ല: ഇങ്ങനെയും ആചാരങ്ങളോ? പുരുഷൻമാർക്കുമുണ്ട് വിചിത്രമായ ആചാരങ്ങൾ: കൗതുകമായി ഒരു ഇന്ത്യൻ ഗ്രാമം

Spread the love

മണികരൺ: വൈവിധ്യമാർന്ന സംസ്കാരം കൊണ്ടും ആചാര അനുഷ്ഠാനങ്ങള്‍ കൊണ്ടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ പേരുകേട്ട രാജ്യമാണ് ഇന്ത്യ.
എന്നാല്‍ ഇന്ത്യക്കുള്ളില്‍ തന്നെ ഓരോ സംസ്ഥാനങ്ങളും അവരുടേതായ പരമ്പരാഗത രീതികളാണ് പിന്തുടർന്നുപോരുന്നത്.

video
play-sharp-fill

പ്രത്യേകിച്ചും വിവാഹ കാര്യങ്ങളില്‍. അതിനാല്‍ ഓരോ സംസ്ഥാനത്തുമുള്ള വിവാഹ ആചാരങ്ങളും പാരമ്പര്യങ്ങളും ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നു. ചില പ്രദേശങ്ങളില്‍

വിവാഹശേഷം വസ്ത്രങ്ങള്‍ കീറുന്നത് ഉള്‍പ്പെടുന്ന ആചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ മറ്റുചില സ്ഥലങ്ങളില്‍, വധൂവരന്മാരെ മുറിയില്‍ ഇട്ട് പൂട്ടുന്നതടക്കമുള്ള ചടങ്ങുകള്‍ നിലനില്‍ക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയുടെ പല ഭാഗങ്ങളിലും വിവാഹ ചടങ്ങുകള്‍ ആഡംബരവും വിനോദവും ആഘോഷവും നിറഞ്ഞതാണ്. കൂടാതെ, ഇന്ത്യൻ വിവാഹങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തങ്ങളില്‍ ഒന്ന് വധുവും വരനും നടത്തുന്ന ആചാരങ്ങളാണ്.

ചില ആചാരങ്ങള്‍ വിവാഹത്തിന് മുമ്പും ചിലത് വിവാഹ സമയത്തും മറ്റുള്ളവ വിവാഹശേഷവും നടക്കുന്നവയാണ്. ചില പ്രദേശങ്ങളില്‍, വരന്റ വസ്ത്രങ്ങള്‍ കീറുന്നതില്‍ മുഴുവൻ കുടുംബവും പങ്കെടുക്കാറുണ്ട്. ചില ഇടങ്ങളില്‍ , വരനെ പൂക്കളോ മാലകളോ നല്‍കി സ്വാഗതം ചെയ്യുന്നു, മറ്റുചില നാട്ടില്‍ , തക്കാളി എറിഞ്ഞുകൊണ്ട് വിവിധ ആചാരങ്ങള്‍ നടത്തുന്നു.

എന്നാല്‍ ഇതില്‍നിന്നെല്ലാം തീർത്തും വ്യത്യസ്തമായ ഒരു വിവാഹ പാരമ്പര്യമാണ് ഏറെ ശ്രദ്ധനേടുന്നത്. ആചാരം എന്തെന്നാല്‍ ഹിമാചല്‍ പ്രദേശിലെ ചില ഗ്രാമങ്ങളില്‍ , വിവാഹത്തിന് ശേഷം ഒരാഴ്ച വധു വസ്ത്രം ധരിക്കാറില്ലത്രേ. വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ നവവധുവിന്

വസ്ത്രം ധരിക്കാൻ കഴിയാത്ത ആചാരമാണ് ഈ ഗ്രാമത്തില്‍ നിലനില്‍ക്കുന്നത്. ഈ സമയങ്ങളില്‍ , ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരം സംസാരിക്കാൻ അനുവാദമില്ല, ഇരുവരും പരസ്പരം അകന്നുകഴിയണം എന്നാണ് നിയമം.

പറഞ്ഞുവരുന്നത് ഹിമാചല്‍ പ്രദേശിലെ മണികരണ്‍ താഴ്‌വരയിലെ പിനി ഗ്രാമത്തെക്കുറിച്ചാണ്. ഇവിടെ ഇപ്പോഴും ഈ പാരമ്പര്യം പിന്തുടരുന്നുണ്ട്. ഈ സമയത്ത് വരനും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. പിനി ഗ്രാമത്തില്‍, വിവാഹശേഷം, വധു വസ്ത്രമില്ലാതെ തുടരണം, ഈ കാലയളവില്‍ കമ്പിളികൊണ്ടുള്ള ഒരു ബെല്‍റ്റ് മാത്രമേ ധരിക്കാൻ സമ്മതിക്കുകയുള്ളു.

അഞ്ച് ദിവസങ്ങളില്‍ വസ്ത്രം ധരിക്കാത്ത പിനി ഗ്രാമത്തിലെ സ്ത്രീകള്‍ ആചരിക്കുന്ന പാരമ്പര്യത്തോട് സമാനമാണ് വിവാഹശേഷമുള്ള ഈ ആചാരവും. ഈ ചടങ്ങില്‍ സ്ത്രീകളും പുരുഷന്മാരും അഞ്ച് ദിവസങ്ങളില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടിവരുന്നു. സ്ത്രീകള്‍ അഞ്ച് ദിവസത്തേക്ക് വസ്ത്രം ധരിക്കാതെ ഇരിക്കുമ്പോള്‍ പുരുഷന്മാർ ഈ സമയത്ത് മദ്യം കഴിക്കാനും പാടുള്ളതല്ല.

കൂടാതെ, വിവാഹത്തിന് ശേഷമുള്ള ആദ്യ ആഴ്ചയില്‍ മദ്യവും മാംസവും സ്പർശിക്കുന്നതില്‍ നിന്നും പുരുഷന്മാർക്ക് വിലക്കുണ്ട്. വധൂവരന്മാർ ഈ ആചാരങ്ങള്‍ പാലിച്ചാല്‍ അവർക്ക് ഭാഗ്യം ലഭിക്കുമെന്നാണ് ഈ ഗ്രാമം വിശ്വാസിച്ചുപോരുന്നത്.