video
play-sharp-fill

വിവാഹം കഴിഞ്ഞ് പിറ്റേന്ന് വധു പ്രസവിച്ചു: കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കരഞ്ഞ് ഭർത്താവ്: ഗർഭം മറച്ചുവച്ച് വിവാഹം നടത്തിയെന്നു പറഞ്ഞ് അമ്മമാര്‍ തമ്മിൽ പൊരിഞ്ഞ അടി: വിഷയം പഞ്ചായത്തിൽ എത്തി: പിന്നെ സംഭവിച്ചത് ഇങ്ങനെ

വിവാഹം കഴിഞ്ഞ് പിറ്റേന്ന് വധു പ്രസവിച്ചു: കുഞ്ഞ് തന്റേതല്ലെന്നു പറഞ്ഞ് കരഞ്ഞ് ഭർത്താവ്: ഗർഭം മറച്ചുവച്ച് വിവാഹം നടത്തിയെന്നു പറഞ്ഞ് അമ്മമാര്‍ തമ്മിൽ പൊരിഞ്ഞ അടി: വിഷയം പഞ്ചായത്തിൽ എത്തി: പിന്നെ സംഭവിച്ചത് ഇങ്ങനെ

Spread the love

പ്രയാഗ്‍രാജ്: വിവാഹം ഒരു വലിയൊരു മംഗളകർമ്മമാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ് കല്യാണം എന്നത്.
പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും വിവാഹത്തിന് വലിയ പങ്ക് ഉണ്ട്. വിവാഹത്തിന് മുമ്പ് തന്നെ എത്ര കാലം കഴിഞ്ഞ് എത്ര കുട്ടികള്‍ വരെയാകാം എന്ന കാര്യത്തില്‍ വധുവും വരനും ഒരു തീരുമാനത്തിലെത്തുന്നു.

എന്നാല്‍, വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യ പ്രസവിച്ചാല്‍ ? അതെ അത്തരമൊരു അവസ്ഥയില്‍ കുഞ്ഞ് തന്‍റെതല്ലെന്ന് പറഞ്ഞ് വാവിട്ട് കരയുകയാണ് ഒരു യുവാവ്.
മഹാ കുംഭമേളയോടെ ലോകപ്രശസ്തമായ പ്രയാഗ്‍രാജ് ജില്ലയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഫെബ്രുവരി 24 ന് ജസ്ര ഗ്രാമത്തില്‍ വലിയ ആഘോഷമായിട്ട് നടത്തിയ വിവാഹമായിരുന്നു അത്. രാത്രി ഏറെ വൈകിയും ആഘോഷങ്ങള്‍ നീണ്ടു. എങ്കിലും പിറ്റേന്ന് രാവിലെ തന്നെ വരനും വധുവും വരന്‍റെ കുടുംബത്തേക്ക് മടങ്ങി. പിറ്റേന്ന് വധു തന്നെയാണ് അതിഥികള്‍ക്ക് ചായ കൊടുക്കാനായി ഓടി നടന്നത്. എന്നാല്‍ വൈകീട്ടോടെ തനിക്ക് വയറ് വേദനിക്കുന്നെന്ന് പറഞ്ഞ് വധു കരയാന്‍ തുടങ്ങി. നാട്ടുമരുന്നുകളിലൊന്നും വേദന നില്‍ക്കാത്തതിനാല്‍ ഒടുവില്‍ വീട്ടുകാര്‍ വധുവിനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിശോധനയില്‍ യുവതി ഗർഭിണിയാണെന്നും ഉടൻ പ്രസവം ആവശ്യമാണെന്നും ഡോക്ടർമാർ വരന്‍റെ വീട്ടുകാരോട് പറഞ്ഞു. ഞെട്ടിപ്പോയ കുടുംബം ആശുപത്രി അധികൃതർ നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞതും യുവതി ഒരു കുഞ്ഞിന് ജന്മം നല്‍കി. കുടുംബത്തിലേക്ക് ആദ്യമായി എത്തിയ കുഞ്ഞാണെങ്കിലും അവിടെ സന്തോഷത്തിന് പകരം ദുഖം തളം കെട്ടി.

ആഘോഷത്തിന് പകരം വീട് ശോകമൂകമായി. ഇതിനിടെ വധുവിന്‍റെ കുടംബം അവിഹിത ഗര്‍ഭം മറച്ച്‌ വച്ചെന്ന് ആരോപിച്ച്‌ വരന്‍റെ ബന്ധുക്കള്‍ പ്രശ്നം തുടങ്ങിയിരുന്നു. ഇതിനൊടുവില്‍ വരന്‍റെയും വധുവിന്‍റെയും അമ്മമാര്‍ തമ്മില്‍ പൊരിഞ്ഞ അടി നടന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വരനും വധുവും നേരത്തെ കാണാറുണ്ടായിരുന്നെന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. വിവാഹം നിശ്ചയിച്ചത് കഴിഞ്ഞ വർഷം മെയ് മാസത്തിലാണ്. അതിന് ശേഷം ഇരുവരും തമ്മില്‍ പലപ്പോഴും കാണാറുണ്ടായിരുന്നുവെന്ന് വധുവിന്‍റെ പിതാവ് പറഞ്ഞു. എന്നാല്‍ ഇത് തെറ്റാണെന്നും അന്വേഷണം വേണമെന്നും വരൻ ആവശ്യപ്പെട്ടു. തന്‍റെ വിവാഹം നിശ്ചയിച്ചത് വെറും നാല് മാസം മുമ്പാണെന്ന് വരനും അവകാശപ്പെട്ടു. പിന്നാലെ വരനും അച്ഛനും പെണ്‍കുട്ടിയെ തിരികെ വീട്ടിലേക്ക് കൂട്ടാന്‍ കഴിയില്ലെന്നും വിവാഹ ചെലവുകള്‍ വേണ്ടെങ്കിലും വിവാഹ വേളയില്‍ കൈമാറിയ എല്ലാ സമ്മാനങ്ങളും സ്വത്തുക്കളും തിരികെ നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തു.

ഇല്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വരന്‍റ വീട്ടുകാര്‍ സ്ത്രീധനം വാങ്ങിയ ശേഷം മകളെ ഉപേക്ഷിക്കുകയാണെന്ന് വധുവിന്‍റെ കുടുംബം ആരോപിച്ചു. കുട്ടിയുടെ അച്ഛനായി മകളിപ്പോഴും വരന്‍റെ പേരാണ് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഇരുകുടുംബങ്ങളും തമ്മിലുള്ള തര്‍ക്കം ഒടുവില്‍ ഗ്രാമമുഖ്യന്‍റെ അടുത്തെത്തുകയും ഒരു പഞ്ചായത്ത് യോഗം കൂടുകയും ചെയ്തു. നിരവധി മണിക്കൂറുകളുടെ തർക്കത്തിനൊടുവില്‍ കുട്ടിയുമായി യുവതി സ്വന്തം വീട്ടിലേക്ക് തന്നെ മടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചർച്ചയായിരിക്കുകയാണ്.