വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നടത്തി യുവാവിനെ മതം മാറ്റി ഏഴ് ലക്ഷം രൂപ തട്ടിയെടുത്ത് ഒടുവിൽ യുവതി വിവാഹത്തിൽ നിന്ന് പിന്മാറി യുവാവ് ജീവനൊടുക്കി
സ്വന്തം ലേഖകൻ
ജയ്പൂര്‍ : വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഹിന്ദു യുവാവിനെ മതം മാറ്റിയ യുവതി നിക്കാഹില്‍ നിന്ന് പിന്മാറിയതിനു പിന്നാലെ യുവാവ് ജീവനൊടുക്കി .
രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിലാണ് സംഭവം . ഹര്‍ഷിത് ആചാര്യ എന്ന യുവാവാണ് വിഷം കഴിച്ച് ജീവനൊടുക്കിയത് . ജെനാബ് ഖാത്തൂണ്‍ എന്ന യുവതിയുമായി ഏറെ കാലമായി അടുപ്പത്തിലായിരുന്നു ഹര്‍ഷിത് . ജെനാബിന് വേണ്ടി ഹര്‍ഷിത് ഇസ്ലാം മതം സ്വീകരിക്കുകയും , ഏഴ് ലക്ഷത്തോളം രൂപ നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല 32,000 രൂപ വിലയുള്ള മൊബൈലും , സ്കൂട്ടറും ജെനാബിനു വാങ്ങി നല്‍കി .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെനാബിന്റെ കുടുംബം ഹര്‍ഷിതിനോട് മകളെ വിവാഹം കഴിച്ച് നല്‍കാമെന്നും അതിനുമുമ്ബ് ഇസ്ലാം മതം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു . വിവാഹത്തിന്റെ പേരില്‍ ഹര്‍ഷിത്തിനെ മതം മാറ്റിയെങ്കിലും മതപരിവര്‍ത്തനത്തിന് ശേഷം, അവര്‍ ‘നിക്കാഹ്’ നടത്താന്‍ വിസമ്മതിക്കുകയായിരുന്നു . മാത്രമല്ല ഹിന്ദുമതത്തിലേക്ക് മടങ്ങിയാല്‍ കൊല്ലുമെന്ന് പറഞ്ഞ് ഹര്‍ഷിത്തിനെയും , കുടുംബത്തിനും നേരെ വധഭീഷണി മുഴക്കുകയും ചെയ്തു.
ഇതില്‍ മനം നൊന്ത് ഹര്‍ഷിത് ജീവനൊടുക്കുകയായിരുന്നു . കേസില്‍ ജെനാബ് ഖാത്തൂണ്‍, അവളുടെ അമ്മ, സാനിയ, സാജിദ്, മുസ്തഫ, ദിവാന്‍ഷാ ദര്‍ഗയിലെ പുരോഹിതന്‍ എന്നിവര്‍ക്കെതിരെയാണ് രാജ്‌സമന്ദ് ജില്ലയിലെ കന്‍ക്രോളി പോലീസ് കേസെടുത്തിരിക്കുന്നത് .