വിവാഹ സദ്യക്കിടെ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ വിദ്യാര്‍ഥി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തമിഴ്‌നാട്ടില്‍ വിവാഹ സദ്യക്കിടെ അബദ്ധത്തില്‍ രസപാത്രത്തില്‍ വീണ് പൊള്ളലേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു.

തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. എന്നൂര്‍ അത്തിപ്പട്ട് സ്വദേശി സതീഷ് (20) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞയാഴ്ച തിരുവള്ളൂരിലെ കല്യാണമണ്ഡപത്തിലെ പാചകപ്പുരയിലായിരുന്നു അപകടം. അതിഥികള്‍ക്ക് ഭക്ഷണം വിളമ്ബുന്നതിനിടെ തിളച്ച രസപാത്രത്തിലേക്ക് സതീഷ് വീഴുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഞായറാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു സതീഷ്.