ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയേറിയ മാരുതി വിറ്റാര ബ്രെസ പെട്രോളിലേക്ക് ചുവടുവയ്ക്കുന്നു
സ്വന്തം ലേഖകൻ
കൊച്ചി : രാജ്യത്തെ ഏറ്റവും സ്വീകാര്യതയേറിയ എസ്.യു.വിയായ വിറ്രാര ബ്രെസയെ മാരുതി സുസുക്കിയാണ് 2016ലെ ഓട്ടോ എക്‌സ്‌പോയിൽ പരിചയപ്പെടുത്തിയത്. ഇതിനകം അഞ്ചുലക്ഷത്തിലേറെ യൂണിറ്റുകൾ വിറ്റഴിച്ചിട്ടുണ്ട്. ഡീസൽ എൻജിനുമായി മാത്രമാണ് ഈ നേട്ടം ബ്രെസ കൊയ്തത്. ഇപ്പോഴിതാ മാരുതി വിറ്റാര ബ്രെസ പെട്രോളിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ്.
സിയസിൽ നിന്ന് കടംകൊണ്ട, 1.5 ലിറ്റർ സ്മാർട് ഹൈബ്രിഡ് ഹൃദയമാണ് പെട്രോൾ ബ്രെസയിലുള്ളത്. ഇനിമുതൽ, ബ്രെസയുടെ ഡീസൽ എൻജിൻ മോഡൽ ഉത്പാദിപ്പിക്കില്ലെന്ന തീരുമാനവും മാരുതി എടുത്തിട്ടുണ്ട്. എപ്രിൽ ഒന്നുമുതൽ ബി.എസ്6 മലിനീകരണ നിയന്ത്രണ ചട്ടം നടപ്പാവുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്രെസയുടെ നിലവിലെ 1.3 ലിറ്റർ എൻജിൻ, ബി.എസ്6ലേക്ക് കൺവെർട്ട് ചെയ്യുന്ന ചെലവ്, ഉപഭോക്താക്കൾക്ക് താങ്ങാനാവില്ലെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്. പുതിയ വിറ്റാര ബ്രെസ പെട്രോൾ ഫേസ്‌ലിഫറ്റിന് മാനുവൽ, ഓട്ടോമാറ്റിക് വേർഷനുകളുണ്ട്. 6,000 ആർ.പി.എമ്മിൽ 103 ബി.എച്ച്.പി കരുത്തുള്ള 1,462 സി.സി എൻജിനാണിത്. പരമാവധി ടോർക്ക് 4,400 ആർ.പി.എമ്മിൽ 138 എൻ.എം.
സ്മാർട് ഹൈബ്രിഡ് വേർഷൻ, ഓട്ടോമാറ്രിക് ഗിയർ സംവിധാനത്തോട് കൂടിയതാണ്. മാനുവൽ വേരിയന്റിൽ അഞ്ചും ഓട്ടോമാറ്റിക്കിൽ നാലുമാണ് ഗിയറുകൾ. മാനുവൽ വേരിയന്റ് ലിറ്രറിന് 17.03 കലോമീറ്ററും ഓട്ടോമാറ്രിക് വേരിയന്റ് 18.76 കലോമീറ്രറും മൈലേജ് നൽകും. ഡ്രൈവിംഗിൽ നിലവിലെ ഡീസൽ വേരിയന്റനേക്കാൾ ഏറെ സുഖവും സൗകര്യപ്രദവുമാണ് പെട്രോൾ ഫേസ്‌ലിഫ്റ്റ്.
പുതിയ ബ്രെസയിൽ പുറംമോടിയിലും ഒട്ടേറെ മാറ്റങ്ങൾ കാണാം. പുതിയ ഗ്രില്ലും മസിലുകൾ പോലെ തോന്നുന്ന ബമ്പറും ബ്രെസയ്ക്ക് പുത്തൻ ഭാവം നൽകുന്നു. എൽ.ഇ.ഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഡ്യുവൽ ടോൺ അലോയ് വീൽ, പരിഷ്‌കരിച്ച ടെയ്ൽ ലാമ്പ് എന്നിവ ബ്രെസയ്ക്ക് ഫ്രെഷ് ലുക്കും സമ്മാനിക്കുന്നു.
അകത്തളത്തിലെ, കറുപ്പഴക് പ്രീമീയം ഫീൽ ഉറപ്പാക്കുന്നുണ്ട്. ലെതറിൽ പൊതിഞ്ഞതാണ് സ്റ്റിയറിംഗ് വീൽ. നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഇൻഫോടെയ്ൻമെന്റ്, ഇ.ബി.ഡയോട് കൂടിയ എ.ബി.എസ്., ഡ്യുവൽ എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ എന്നിങ്ങനെ ഉപഭോക്താക്കൾക്ക് ഗുണകരമായ ഒട്ടേറെ മികവുകളാൽ സമ്പന്നവുമാണ് പെട്രോൾ ബ്രെസ. 7.34 ലക്ഷം രൂപ മുതൽ 11.40 ലക്ഷം രൂപവരെയാണ് എക്‌സ്‌ഷോറൂം വില.