video
play-sharp-fill

പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് ; വിചാരണയ്ക്കിടെ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് വിതുരപെൺവാണിഭ കേസിലെ പെൺകുട്ടി

പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു ; ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത് ; വിചാരണയ്ക്കിടെ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് വിതുരപെൺവാണിഭ കേസിലെ പെൺകുട്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ഷാജഹാൻ തന്നെ പലതവണ പീഡിപ്പിച്ചു, പലർക്കും കാഴ്ച വച്ചു. ഇവനെ മരിച്ചാലും മറക്കില്ല, ഇവനാണ് എന്റെ ജീവിതം തകർത്തത്’ വിതുര പെൺവാണിഭക്കേസിലെ വിചാരണവേളയിൽ ഒന്നാംപ്രതി ഷാജഹാനെ നോക്കി പൊട്ടിക്കരഞ്ഞ് ഇരയായ പെൺകുട്ടി.

അടച്ചിട്ട കോടതിമുറിയിലെ വിചാരണാവേളയിൽ, പ്രതിയെ തിരിച്ചറിയുമോയെന്ന പ്രോസിക്യൂഷൻ അഭിഭാഷകന്റെ ചോദ്യത്തിനാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞ് മറുപടി നൽകിയത്. പതിറ്റാണ്ടുകൾക്കുശേഷമാണ് പെൺകുട്ടി കോടതിമുറിയിൽ പ്രതിയെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ കണ്ടതോടെ ഭീതിയിൽ വിങ്ങിപ്പൊട്ടിയ യുവതി പലതവണ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ കേസ് വിസ്താരം തടസപ്പെട്ടിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ട ഏകപ്രതിയും ഷാജഹാനാണ്. കേസിന്റെ ആദ്യരണ്ടുഘട്ടങ്ങളിൽ യുവതി പ്രതികളെ തിരിച്ചറിയാതിരുന്നതോടെയാണ് കേസിൽ രണ്ട് പേരെ വെറുതെ വിട്ടത്.

എന്നാൽ, ഷാജഹാൻ തന്നെ പലതവണ പീഡിപ്പിച്ചെന്നും പലർക്കു കാഴ്ചവച്ചെന്നും യുവതി മൂന്നാഘട്ട വിചാരണ വേളയിൽ മൊഴിനൽകി. കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. നാട്ടുകാരിയായ അജിതാ ബീഗമാണു തന്നെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോയത്. പിന്നീടു ഷാജഹാനു കൈമാറുകയായിരുന്നുവെന്നും പെണകുട്ടി പറഞ്ഞു.

അന്നു പ്രായപൂർത്തിയായിരുന്നില്ല. എറണാകുളം അത്താണിയിലെ വീട്ടിലാണ് ഷാജഹാൻ തന്നെ പാർപ്പിച്ചത്. തുടർന്ന് കാറിൽ എറണാകുളത്തെ മുന്തിയ ഹോട്ടലിലെത്തിച്ചു. അവിടെയുണ്ടായിരുന്ന ഒരാൾ പീഡിപ്പിച്ചെന്നും പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. നടൻ ജഗതി ശ്രീകുമാർ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടതോടെയാണു വിതുര കേസ് ഏറെ ശ്രദ്ധ നേടിയത്.