video
play-sharp-fill

വൈറ്റമിൻ എയും ഡിയും ചേർത്ത പാലുമായി മിൽമ; നാളെ മുതൽ വിപണിയിൽ എത്തുന്ന പാൽ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിൽ

വൈറ്റമിൻ എയും ഡിയും ചേർത്ത പാലുമായി മിൽമ; നാളെ മുതൽ വിപണിയിൽ എത്തുന്ന പാൽ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിൽ

Spread the love

സ്വന്തംലേഖിക

കൊച്ചി: വൈറ്റാമിൻ എയും ഡിയും ചേർത്ത പാൽ മിൽമ വിപണിയിലിറക്കുന്നു. നാളെ വിപണിയിലെത്തുന്ന പാൽ പുതിയ ഡിസൈനിലുള്ള പായ്ക്കറ്റുകളിലാവും ഉപഭോക്താക്കളിലേക്കെത്തുക. മിൽമ ഉത്പ്പന്നങ്ങൾ ഓൺലൈനായും ഉടൻ തന്നെ വിപണിയിലെത്തും.എറണാകുളം മേഖല പരിധിയിലെ തൃപ്പുണിത്തുറ, കോട്ടയം, കട്ടപ്പന, തൃശ്ശൂർ എന്നീ ഡയറികളിൽ നിന്നായിരിക്കും ആദ്യഘട്ടത്തിൽ വൈറ്റമിൻ ചേർത്ത പായക്കറ്റ് പാൽ വിപണിയിലെത്തുക. രാജ്യത്തെ അൻപത് ശതമാനത്തിലധികം പേരിലും വൈറ്റമിനുകളുടെ കുറവുണ്ടെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് മിൽമയുടെ പുതിയ ചുവട് വെയ്പ്പ്. പാലിൽ വിറ്റാമിനുകൾ ചേർക്കുന്നതിന് ലിറ്ററിന് 20 പൈസ അധികം വേണ്ടി വരുമെങ്കിലും നിലവിലെ നിരക്ക് തന്നെയാണ് ഈടാക്കുക.മിൽമയുടെ പാലും ഐസ്‌ക്രീം ഉൾപ്പടെയുള്ള ഉത്പന്നങ്ങൾ ഓൺലൈനായി എത്തിക്കാനും മിൽമ ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ഇടങ്ങളിൽ ഇത് എത്തിച്ച് നൽകും. പരീക്ഷണാർത്ഥം ജൂൺ ഒന്ന് മുതൽ തിരുവനന്തപുരത്ത് പദ്ധതി നടപ്പിലാക്കും നിലവിൽ ഓൺലൈൻ ആപ്പുകൾ വഴി ഭക്ഷണം വിതരണം ചെയ്യുന്നവരെയാണ് ഹോം ഡെലിവറിക്കായി ഉപയോഗിക്കുക. ഈ പരീക്ഷണം വിജയിച്ചാൽ കൊച്ചി ഉൾപ്പടെയുള്ള മറ്റ് നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.