ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിൻ; ഏത് സമയത്തെ വെയില്‍ കൊണ്ടാല്‍ വൈറ്റമിൻ ഡി ലഭിക്കും ? അറിയാം വിശദമായി

Spread the love

കോട്ടയം: ശരീരത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളില്‍ ഒന്നാണ് വൈറ്റമിൻ ഡി. ഇൻസുലിന്റെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും എല്ലാം ഈ വൈറ്റമിൻ സഹായിക്കുന്നു.

വിറ്റാമിൻ ഡിയുടെ കുറഞ്ഞാല്‍ ക്ഷീണം, വിഷാദം, അസ്ഥി, പേശി വേദന എന്നിവ അനുഭവപ്പെടുന്നു.

വൈറ്റമിൻ ഡി,കേവലം എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന വൈറ്റമിന്‍ മാത്രമല്ല. മറിച്ച്‌ രോഗപ്രതിരോധശക്തിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്ന ഒരു പോഷകം കൂടിയാണിത്. വൈറ്റമിൻ ഡി ലഭിക്കാൻ സപ്ലിമെന്റുകള്‍ കഴിക്കുന്നവരുണ്ടാകാം. എന്നാല്‍ സൂര്യപ്രകാശത്തിലൂടെ മാത്രമാണ് സ്വാഭാവികമായി വൈറ്റമിൻ ഡി ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയം പ്രധാനം
വൈറ്റമിൻ ഡി ലഭിക്കുന്നതിനായി വെയില്‍ കൊള്ളുന്ന സമയം പ്രധാനമാണ്. രാവിലെ ഏഴരയ്ക്കു മുൻപ് ജോലിക്ക് പോയി സന്ധ്യയ്ക്ക് ശേഷം വീട്ടിലെത്തുന്ന ആളാണെങ്കില്‍ വൈറ്റമിൻ ഡി കാര്യമായി ലഭിക്കില്ല. യുവി ബി രശ്മികള്‍ ലഭിച്ചാല്‍ മാത്രമേ ശരീരത്തിന് വൈറ്റമിൻ ഡി ഉല്‍പാദിപ്പിക്കാൻ സാധിക്കുകയുള്ളൂ. ഈ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ ഏറ്റവും ശക്തമായിരിക്കുന്ന സമയം രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. അതിരാവിലെയും വൈകുന്നേരവും വളരെ വൈകിയും സൂര്യപ്രകാശം ഏല്‍ക്കുന്നത് ആരോഗ്യകരമാണ്. എന്നാല്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളാവും ഈ സമയത്ത് ലഭ്യമാവുന്നത്.

ഈ സമയം വളരെ കുറച്ചു മാത്രം വൈറ്റമിൻ ഡി സിന്തസിസ് സാധ്യമാകുകയുള്ളൂ. എന്നാല്‍ രാവിലെ കുറച്ചു വൈകിയും വൈകുന്നേരമാവുന്നതിനു മുൻപും അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ വൈറ്റമിൻ ഡി ഉല്‍പാദിപ്പിക്കാൻ ചർമത്തെ സഹായിക്കും. ഇത് അമിതമാകരുതെന്നു മാത്രം. രാവിലെ വെയിലുദിച്ചതിനുശേഷമോ വൈകുന്നേരമോ പുറത്തിറങ്ങുന്ന ശീലം നല്ലതാണ്. സണ്‍സ്ക്രീൻ ഇടാതെ കുറച്ചു സമയത്തേക്ക് വെയില്‍കൊള്ളുന്നത് ഏറെ ഗുണം ചെയ്യും. ഉച്ചയൂണിന്റെ സമയത്ത് വെളിയില്‍ ഒരു നടത്തമാവാം അല്ലെങ്കില്‍ രാവിലെ കാപ്പി പുറത്തിരുന്നു കുടിക്കാം. വെയില്‍ ഉള്ളിടത്തിരുന്ന് ഭക്ഷണം കഴിക്കാം. ഈ ശീലങ്ങളെല്ലാം ആരോഗ്യത്തിന് നല്ലതാണ്. അധികസമയം വെയില്‍ കൊള്ളാതെ ശ്രദ്ധിക്കണമെന്നു മാത്രം.