
ചെങ്ങന്നൂർ : അനിശ്ചിതത്വം ഒഴിവായി, പന്തളത്ത് നടക്കുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്രയിൽ കെ മുരളീധരൻ പങ്കെടുക്കും.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്‌തിയെ തുടർന്ന് കെ മുരളീധരൻ പങ്കെടുക്കില്ലെന്ന് വന്ന വാർത്തകൾക്ക് വിരാമമായി.
ഇന്ന് ചെങ്ങന്നൂരിൽ നിന്ന് പന്തളത്തേക്ക് യുഡിഎഫ് ആണ് ജാഥ നടത്തുന്നത്. സമാപന സമ്മേളനത്തിൽ മേഖല ജാഥയുടെ ക്യാപ്റ്റന്മാരും സമാപന സമ്മേളനത്തിൽ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളമാസം ഒന്നായതിനാൽ ഗുരുവായൂരിലേക്ക് പോയി എന്നയാരുന്നു കെ മുരളീധരൻ്റെ വിശദീകരണം. എന്നാൽ ജാഥാ ക്യാപ്റ്റൻ ഇല്ലാതെ സമാപന സമ്മേളനത്തിലേക്ക് കടക്കുക എന്നത് കോൺഗ്രസിനെ സംബന്ധിച്ച് നാണക്കേടായിരുന്നു
ഇന്നലെ വൈകുന്നേരത്തോടെയാണ് കെ. മുരളീധരൻ ഗുരുവായൂരിലേക്ക് പോയത്. കെ. മുരളീധരനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ നേതാക്കളും ആരംഭിച്ചുവെന്ന് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരൻ ഗുരുവായൂരിൽ നിന്ന് പന്തളത്തേക്ക് തിരിച്ചത്. പുനഃസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
പുനഃസംഘടനയിൽ ഇത്രയും തൃപ്‌തി മുൻപ് ഒരുകാലത്തും ഉണ്ടായിട്ടില്ലെന്ന പരിഹാസമായിരുന്നു കെ സുധാകരന്. വിശ്വാസസംരക്ഷണ ജാഥാ സമാപനത്തിനുശേഷം നേതാക്കളുമായി ചർച്ച നടത്താനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.



