വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സ്വാതന്ത്യം എൻഎസ് എസ് അംഗങ്ങൾക്കുണ്ട് ,ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്നു പറഞ്ഞിട്ടില്ല : ജി സുകുമാരൻ നായർ
സ്വന്തം ലേഖകൻ
കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എൻഎസ്എസ് പറഞ്ഞിട്ടില്ലെന്ന് സംഘടനാ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വട്ടിയൂർക്കാവിൽ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ട സാഹചര്യത്തിലാണ് സുകുമാരൻ നായരുടെ പ്രതികരണം.
”മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം സമദൂരമായിരുന്നു എൻഎസ്എസ് നിലപാട്. ഇക്കുറി അതു ശരിദൂരമാക്കി. അതിനർഥം ഏതെങ്കിലും പാർട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമന്നല്ല. ശരിദൂരം പാലിക്കാൻ മാത്രമാണ് എൻഎസ്എസ് സമുദായ അംഗങ്ങളോട് ആഹ്വാനം ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിശ്വാസമുള്ള രാഷ്ട്രീയ പാർട്ടികൾക്കുവേണ്ടി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം എൻഎസ്എസ് അംഗങ്ങൾക്കു നൽകിയിട്ടുണ്ട്. കോൺഗ്രസിനു വേണ്ടി എൻഎസ്എസ് അംഗങ്ങൾ പ്രവർത്തിച്ചതു മാത്രമാണു ചർച്ചാവിഷയമായത്.” – സുകുമാരൻ നായർ പറഞ്ഞു.
Third Eye News Live
0