കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മരണം: ദുരൂഹതയെന്ന ആരോപണമുയരുന്നു: അന്വേഷണം നടത്തണം; ആക്ഷൻ കൗൺസിൽ
സ്വന്തം ലേഖകൻ
കോട്ടയം: തട്ടിപ്പ് കേസിൽ 104 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയതിന്റെ പിറ്റേന്ന് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് ഉടമ വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷൻ കൗൺസിൽ. കുന്നത്ത്കളത്തിൽ ഗ്രൂപ്പിന് ഇത്തരത്തിൽ വൻ ബാധ്യതയുണ്ടായത് എങ്ങിനെയെന്ന് അറിയുന്നത് വിശ്വനാഥന് മാത്രമാണ്. തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് മൊഴിയെടുക്കാനിരിക്കെയാണ് വിശ്വനാഥൻ നാഗമ്പടം എസ്.എച്ച് ആശുപത്രിയുടെ ആറാം നിലയിൽ നിന്നു ചാടി ജീവനൊടുക്കിയത്. നവംബർ മൂന്നിനു രാവിലെ എട്ടരയോടെയായിരുന്നു വിശ്വനാഥന്റെ മരണം.
കുന്നത്തുകളത്തിൽ വിശ്വനാഥന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാൻ യോഗത്തിൽ തീരുമാനമായി. കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്ന ആക്ഷൻ കൗൺസിൽ ഭാരവാഹി യോഗമാണ് ഇതു സംബന്ധിച്ചു തീരുമാനം എടുത്തത്.
. പിന്തുടർച്ചാവകാശ നിയമത്തിന്റെ പിൻബലത്തിൽ നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസ് വിശ്വനാഥന്റെ മക്കളിലേക്കും മരുമക്കളിലേക്കും നീളുമെന്നതിനാൽ നിക്ഷേപകർക്ക് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കുന്നത്തുകളത്തിൽ വിശ്വനാഥന്റെ മരണത്തെ തുടർന്ന നിക്ഷേപത്തട്ടിപ്പ് സംബന്ധിച്ച കേസ് എന്താകുമെന്ന് നിക്ഷേപകരുടെ ആശങ്ക ശക്തമായിരിക്കെയാണ് കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ യോഗം കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്നത്. വിശ്വനാഥന്റെ മരണം കേസിനെ ബാധിക്കില്ലെന്ന് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. പിന്തുടർച്ചാവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ബാധ്യതകളും കുടുംബാംഗങ്ങളിലേക്ക് എത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. അതിനാൽ നിക്ഷേപങ്ങൾ നഷ്ടപ്പെടുമെന്ന് ആശങ്കയ്ക്ക് കാര്യമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

വിശ്വനാഥന്റെ മരണം സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി വിവിധ തലങ്ങളിൽ പരാതി നൽകാനും യോഗം തീരുമാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി ഡി ശശികുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ, ജോയിന്റ് സെക്രട്ടറി ശശിധരൻ ചെല്ലിത്തറ തുടങ്ങിയവർ പങ്കെടുത്തു.
Related
Third Eye News Live
0