അഖിലകേരള വിശ്വകർമ മഹാസഭയുടെ അവകാശ പ്രഖ്യാപന റാലിയും പൊതുസമ്മേളനവും കോട്ടയത്ത് 28 – ന്:തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്ന് ആരംഭിക്കുന്ന അവകാശ പ്രഖ്യാപന റാലി ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.

Spread the love

കോട്ടയം: കേരളത്തിലെ വിശ്വകർമജരുടെ ഏറ്റവും വലിയ സംഘടനയായ അഖിലകേരള വിശ്വകർമ മഹാസഭയുടെ അവകാശ പ്രഖ്യാപന റാലിയും പൊതു സമ്മേളനവും സെപ്റ്റംബർ 28 ഞായറാഴ്ച്‌ച കോട്ടയത്ത് നടക്കും. മാമ്മൻ മാപ്പിള ഹാളിലെ വിജയൻ കെ. ഈരേഴ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ വിശ്വകർമജർ നേരിടുന്ന അവഗണനയുടെ നേർരേഖ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരും.

സർക്കാരിന്റെ എല്ലാ തലങ്ങളിലും വിശ്വകർമജരെ അവഗണിക്കുന്നു എന്നതാണ് കാലങ്ങളായുള്ള യാഥാർഥ്യം. വിശ്വകർമജരുടെ കരുത്തറിയിക്കുന്ന സമ്മേളനമാകും കോട്ടയത്ത് നടക്കുകയെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

രാവിലെ പത്തിന് പതാക ഉയർത്തിലിനു ശേഷം വിശ്വകർമപൂജ നടക്കും. രണ്ടിന് കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനത്തു നിന്ന് ആരംഭിക്കുന്ന അവകാശ പ്രഖ്യാപന റാലി ഗവ. ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാലി ശാസ്ത്രി റോഡ് വഴി ബസേലിയസ് കോളേജ്, മനോരമ ജംഗ്ഷൻ വഴി മാമൻ മാപ്പിള ഹാളിൽ എത്തിചേരും. നാലിന് പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

വിശ്വകർമ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ജി. ഗോപിനാഥൻ അധ്യക്ഷനാകും. സംസ്ഥാന സെക്രട്ടറി എസ്. ശശികുമാർ ചെങ്ങന്നൂർ അവകാശപ്രമേയം അവതരിപ്പിക്കും. ‘വിശ്വകർമ സാന്ത്വനം’ പദ്ധതിയുടെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിക്കും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ മുഖ്യാതിഥിയാകും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, സി.കെ.ആശ, കോട്ടയം മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ, ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ തുടങ്ങിയവരും സഭാ നേതാക്കളും പ്രസംഗിക്കും.

ജനറൽ സെക്രട്ടറി റ്റി.എസ്. ജിജു പുളിക്കനല്ലൂർ സ്വാഗതവും കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി പി.എൻ. ശ്രീകുമാർ നന്ദിയും പറയും.

പ്രസിഡന്റ് ഇൻചാർജ്
അഡ്വ. ടി.ജി. ഗോപിനാഥൻ1
ജനറൽ സെക്രട്ടറി
റ്റി.എസ്. ജിജു പുളിക്കനല്ലൂർ,
സംസ്ഥാന സെക്രട്ടറി
എസ്.ശശികുമാർ ,

കോട്ടയം ജില്ലാ പ്രസിഡന്റ് എ.സ്. പ്രസന്നകുമാർ
സെക്രട്ടറി
പി.വി. രാജേഷ് ,
കൗൺസിൽ അംഗം
ഇ.കെ. വിശ്വനാഥൻ,
കെ.ആർ. സന്തോഷ് കുമാർ
പി.കെ. പുരുഷോത്തമൻ ,
പി.എൻ. ശ്രീകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു