
വിസ തട്ടിപ്പ് നടത്തി കോടികളുമായി പാസ്റ്റർമാർ മുങ്ങി: റാന്നി സ്വദേശികളായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് എന്നിവർക്കെതിരേ കേസ്: കേരളത്തിൽ മാത്രം തടിപ്പിനിരയായത് 446 പേർ
കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് കോടികൾ തട്ടിയെടുത്തതായി പരാതി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 446 പേർ തട്ടിപ്പിനിരയായതായി പണം നഷ്ടപ്പെട്ടവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
റാന്നി സ്വദേശികളും പാസറ്റർ മാരുമായ മനോജ് എം. ജോയി. വില്യം ജോർജ് മല്ലിശ്ശേരി, അലക്സ് എന്നിവരാണ് വിസ തട്ടിപ്പ് നടത്തിയത്.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇവർ മൂന്ന് പേരും ചേർന്ന് വിദേശത്ത് ജോലി വാഗ്ദാനം നൽകിയാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനത്ത് നിന്നും തട്ടിപ്പ് നടത്തിയിരുന്നത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌തുകൊണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നായി രണ്ട് കോടിക്ക് മേലെ രൂപയോളം ഇവർ പിരിച്ചടുത്തു. ഓരോരുത്തരോടും ഒന്നുമുതൽ പന്ത്രണ്ട് ലക്ഷം വരെ വാങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം കേന്ദ്രമാക്കി ഐ ഇന്റർനാഷണൽ എന്നപേരിൽ ഒരു സ്ഥാപനം തുടങ്ങി അവിടെനിന്നാണ് ഈ തട്ടിപ്പുകളുടെ ആരംഭം. ആദ്യം കുറച്ചു പേർക്ക് വിസ വന്നു എന്ന് പറഞ്ഞു ഒരാളെ വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് അയച്ച് എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോ പലർക്കും അയച്ചുകൊണ്ട് പലരിൽ നിന്നായി പണം കൈപറ്റിയിട്ടുണ്ട്. അതിന് ശേഷം എട്ടുപേരെ കാനഡയിൽ വിസിറ്റിംഗ് വിസയിൽ അയച്ചിട്ട് ജോലി അവിടെ ശരിയാക്കിയിട്ടുണ്ടെന്നും പറഞ്ഞ് ഇവരിൽ പലരിൽ നിന്നും പ്രതികൾ ചെക്കുകളും, മുദ്ര പത്രങ്ങളും വാങ്ങിയെടുത്ത ശേഷം ആണ് കാനഡയിൽ അയച്ചത്.
ഇവർ കാനഡയിൽ എത്തി നാലുമാസത്തോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഷ്ടപ്പെട്ടു. അവരെ അപമാനിക്കുന്നുന്ന തരത്തിൽ വ്യാജ പ്രചരണങ്ങൾ പ്രതികളും, അവരുടെ ഓഫിൽ സ്റ്റാഫ് ആയിരുന്ന അശ്വതി എന്ന സ്ത്രിയും ചേർന്ന് നടത്തിയിരുന്നു.
പിന്നീട് ഈ കാനഡയിൽ പോയിരുന്നവർ കാനഡയിൽ ഉള്ള മലയാളി അസോസിയേഷന്റെ കാരുണ്യം കൊണ്ടാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്.ഇത് സംബന്ധിച്ചു ഒരു പരാതി എറണാകുളം തേവര പോലിസ് സ്റ്റേഷനിൽ കൊടുത്തിരുന്നു എങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായില്ല.പ്രതികളെ കാണിച്ചു തരാനാണ് പോലിസ് പറയുന്നത്.
ചില സ്ത്രീകളോട് പ്രതികൾ ലൈംഗികഅഭിരുചിയോടെ സമീപിയ്ക്കുകയും, ആക്രമിക്കുകയും ചെയ്‌തു. 3 മാസം കൊണ്ട് കാനഡയിൽ എത്തിക്കാം എന്ന വ്യാജേനയാണ് പ്രതികൾ പലരിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റിയിരിക്കുന്നത്.
ഇപ്പോളും ഇവർ തട്ടിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു എന്നാണ് വിവരം. പണം തിരികെ ആവശ്യപ്പെട്ടവരുടെ വീടുകളിലേക്ക് ഇവരുടെ മറ്റൊരു സ്റ്റാഫ് ആയ അക്ഷയ് എന്നയാളെയും, ഗുണ്ടകളെയും അയച്ചും, ഫോണിലൂടെയും അല്ലാതെയും ആക്രമിക്കുമെന്ന് പറഞ്ഞു ഭീഷണിപെടുത്തുകയും ചെയ്‌തുവെന്നും പരാതിക്കാർ പറഞ്ഞു.
തട്ടിപ്പിനിരയായി ലക്ഷങ്ങൾ നഷ്ടപ്പെട്ട അജോഷ്, റിയ, വിജിത, ലാസർ. ഡോ. ഹരിദാസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.