
കുമരകം: ഒക്കിനാവ കൈഹോ ജുകു കരാട്ടെ ഡോ (Okinawa Kaiho Juku Karate Do) നടത്തിയ കഠിനമായ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഒൻപത് വയസുകാരി അവന്തിക അനൂപ് ഷോ-ദാൻ (ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ്) പദവി സ്വന്തമാക്കി.
വർഷങ്ങൾ നീണ്ട അച്ചടക്കമുള്ള പരിശീലനത്തിനൊടുവിലാണ് ആയോധനകലയിൽ അവന്തിക ഈ ഉന്നത നേട്ടം കൈവരിച്ചത്. ഷിഹാൻ വി. അജിത് കുമാർ, സെൻസെയി അജിമോൻ സി.പി എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം.
പുതുപ്പള്ളി റബ്ബർ ബോർഡ് പി.എം. ശ്രീ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ അവന്തിക, കൊല്ലച്ചേരിയിൽ അനൂപ് കെ.വി (പഞ്ചാബ് നാഷണൽ ബാങ്ക്, കോട്ടയം), ശ്യാമ ദമ്പതികളുടെ മകളാണ്. സ്ത്രീസുരക്ഷയും സ്വയംപ്രതിരോധവും ഏറെ പ്രാധാന്യമർഹിക്കുന്ന ഈ കാലഘട്ടത്തിൽ,

Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടികൾക്ക് ആയോധനകലയിലൂടെ ആത്മവിശ്വാസവും മനോബലവും വളർത്താമെന്ന് ഈ മിടുക്കി തെളിയിക്കുന്നു. ശാരീരികക്ഷമതയ്ക്കും സ്വയം സുരക്ഷയ്ക്കുമായി കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരാൻ അവന്തികയുടെ വിജയം പ്രചോദനമാകും.



