
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിസ്മയ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ എസ്.കിരൺ കുമാറിന് ജയിലിൽ തോട്ടപ്പണി. രാവിലെ 7.15ന് തോട്ടത്തിലെ ജോലി തുടങ്ങും. ദിവസം 63 രൂപ കിരണിനു വേതനമായി ലഭിക്കും. ജയിലിലെ മതിൽക്കെട്ടിനുള്ളിൽ 9.5 ഏക്കറിൽ ചില ഭാഗങ്ങളിൽ കൃഷിയും അലങ്കാര ചെടികളുമുണ്ട്. ഇതെല്ലാം കിരൺ കുമാർ അടക്കമുള്ള തിരഞ്ഞെടുക്കപ്പെടുന്ന ജയിൽ തടവുകാർ പരിപാലിക്കും.
ദിവസവും 63 രൂപ കിരണിനു വേതനമായി ലഭിക്കുക. ഒരു വർഷം കഴിഞ്ഞാൽ 127 രൂപയായി ദിവസ വേതനം വർധിക്കും. രാത്രി ഭക്ഷണം നൽകി 5.45ന് തടവുകാരെ സെല്ലിൽ കയറ്റും. അഞ്ചാം ബ്ലോക്കിലാണ് കിരൺകുമാർ കഴിയുന്നത്. ജയിലിൽ വരുന്നവരെ ആദ്യം മതിൽക്കെട്ടിനു പുറത്തുള്ള ജോലികൾക്കു വിടില്ലെന്ന് അധികൃതർ പറഞ്ഞു. ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികൾ എല്ലാവരും ജോലി ചെയ്യണമെന്നാണ് നിയമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
10 വർഷം കഠിനതടവിനു ശിക്ഷിക്കപ്പെട്ട കിരണിനെ അസി.മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരിക്കെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. ശിക്ഷയ്ക്കു പുറമെ കിരണിന് 12.55 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിൽ 4 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കൾക്കു നൽകണം. പിഴ അടച്ചില്ലെങ്കിൽ 27 മാസവും 15 ദിവസവും കൂടി തടവുശിക്ഷ അനുഭവിക്കണം. സ്ത്രീധന നിരോധന നിയമപ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്.



