സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന് ക്രിയാത്മക നിർദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ

Spread the love

കോട്ടയം: സഹകരണമേഖലയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിനായി ക്രിയാത്മക നിർദേശങ്ങളും നൂതനാശങ്ങളും പങ്കുവച്ച് വിഷൻ 2031 വികസന സെമിനാർ.

യുവജനങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള സംഘങ്ങൾക്കു രൂപം നൽകാൻ ഇവയിൽ യുവാക്കൾക്ക് അംഗത്വം നൽകി ജിം, ക്ലബ്, ടർഫ് എന്നിവ സംഘങ്ങളുടെ പരിധിയിൽ സ്ഥാപിക്കുക, കായികമേഖലയുടെ പ്രോത്സാഹനം കൂടി ലക്ഷ്യമിട്ട് പഞ്ചായത്തുകളിൽ ടർഫ് യൂണിറ്റുകൾ ആരംഭിച്ച്, മിതമായ നിരക്കിൽ യുവജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക തുടങ്ങി നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവച്ചു.

സഹകരണ ബാങ്കിംഗ് മേഖലയിലേക്ക് യുവതലമുറയെ ആകർഷിക്കാൻ ദേശസാൽകൃത ബാങ്കുകൾ വഴിയുള്ള എല്ലാ സേവനങ്ങളും നൽകുക, മുതിർന്ന പൗരന്മാർക്കു നൽകുന്നതുപോലെ യുവാക്കൾക്കും നിക്ഷേപങ്ങൾക്ക് ആകർഷണീയമായ പലിശ നൽകുക, ഹൈസ്‌കൂൾ തലം മുതൽ സഹകരണമേഖല പാഠ്യവിഷയമാക്കുക തുടങ്ങിയ ആശയങ്ങളും പ്രതിനിധികൾ മുന്നോട്ടു വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്സ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനായി തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി ഒരു ലോജിസ്റ്റിക്സ് സഹകരണ സംഘം ആരംഭിക്കുക, യുവാക്കൾക്കു നൈപുണ്യ പരിശീലനം നൽകുക, ഇ-സേവാ കേന്ദ്രങ്ങൾ പോലെയുള്ളവ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും അവതരിപ്പിക്കപ്പെട്ടു.