
സ്വന്തം ലേഖകൻ
കോവളം: എട്ട് ശില്‍പികള്‍ മൂന്നര വര്‍ഷം കൊണ്ട് പണിതെടുത്ത വിശ്വരൂപത്തിന്റെ പണിപൂര്‍ത്തിയായി.
ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് പണിത വിശ്വരൂപ ശില്‍പം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടന്‍ മോഹന്‍ലാലിന്റെ വീടിൽ എത്തും. 12 അടി ഉയരത്തില്‍ തടിയിലാണ് ശില്‍പം തീര്‍ത്തിരിക്കുന്നത്. ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവും കൊത്തിയെടുത്തിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോവളം ക്രാഫ്റ്റ് വില്ലേജിലാണ് ശില്‍പം പണിതത്. ശില്‍പ പീഠത്തില്‍ 400 ഓളം കഥാപാത്രങ്ങളുണ്ട്. ശില്‍പത്തിന്റെ വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജില്‍ വെള്ളാര്‍ നാഗപ്പനും മറ്റ് എട്ട് ശില്‍പികളുമുള്‍പ്പെട്ട സംഘത്തിന്റെ മൂന്നര വര്‍ഷത്തെ ശ്രമമാണ് വിശ്വരൂപം.
3 വര്‍ഷം മുന്‍പ് 6 അടിയില്‍ നിര്‍മ്മിച്ച വിശ്വരൂപം നടന്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നു. നടന്റെ നിര്‍ദ്ദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പന്‍ പറഞ്ഞു.
വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശില്‍പചാരുതയോടെ കാണാം. കാളിയമര്‍ദനവും കൃഷ്ണനും ഗോപികമാരും രൂപകല്‍പനയില്‍ അടങ്ങിയിരിക്കുന്നു.
രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, പീഠം വിജയന്‍, സജി, ഭാഗ്യരാജ്, സോമന്‍, ശിവാനന്ദന്‍, കുമാര്‍ എന്നിവരാണ് മറ്റ് ശില്‍പികള്‍. അടുത്ത മാസം ആദ്യം ശില്‍പം മോഹന്‍ ലാലിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിക്കുമെന്ന് നാഗപ്പന്‍ പറഞ്ഞു.