
വൈക്കം: സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഉത്സവമായ വിഷുപുലരിക്ക് നിറശോഭയേകാൻ പടക്കവിപണികള്‍ സജീവമായി.വിഷുപുലരിയില്‍ പൂത്തിരികത്തിച്ച് ആഹ്ലാദം പങ്കുവയ്ക്കുവാൻ കുട്ടികളും രക്ഷിതാക്കളും പടക്കവിപണിയില്‍ ഇനങ്ങള്‍ തിരയുകയാണ്.
ശിവകാശി പടക്കങ്ങളും ചൈനീസ് പടക്കങ്ങളും കമ്പനിവിലക്ക് നല്‍കുന്ന ചെമ്പ് കൊച്ചങ്ങാടിയിലെ പി.പി ഫയർ വർക്ക്‌സ് പടക്ക കമ്പനിയില്‍ വിഷു എത്തുംമുൻപേ തിരക്ക് തുടങ്ങി. 500ഓളം പടക്കയിനങ്ങളാണ് ഇവിടെ വിപണനത്തിന് സജ്ജമാക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് കമ്പനിവിലക്ക് പടക്കങ്ങള്‍ നല്‍കുമെന്ന് കമ്പനി ഉടമ സജീവ് പി.പി പറഞ്ഞു. പ്രധാന ഇനങ്ങളും വിലയും ചുവടെ ചേർക്കുന്നു. 12 മുതല്‍ 120 വരെ കളർ ഷോട്ടുകള്‍ ഉതിർക്കുന്ന പടക്കങ്ങളും ഉണ്ട്.
ഇതിന് 150 രൂപ മുതലാണ് വില. കമ്പിത്തിരി, മത്താപ്പ്, കുടച്ചക്രം, പമ്പരം എന്നിവ ഇത്തവണ കൂടുതല്‍ പുതുമയോടെയാണ് എത്തിയിരിക്കുന്നത്. കമ്പിത്തിരിക്ക് പുറമേ വിവിധ വർണങ്ങളില്‍ തീപ്പൊരി ചിതറുന്നതും പലവിധ പൂക്കള്‍ വിരിയുന്ന കമ്പിത്തിരികളും സുലഭം. 10 മുതല്‍ 150 രൂപ വരെയാണ് വില. ഒരു തിരി കൊളുത്തി 10 അടിയോളം ഉയരത്തില്‍ മിനിറ്റോളം ദൈർഘ്യത്തില്‍ പൊട്ടുന്ന കിറ്റ്കാറ്റ് പടക്കം വിഷു വിപണിയുടെ പ്രധാന ഇനങ്ങളില്‍ ഒന്നായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കമ്പിത്തിരി 100 എണ്ണം 100 രൂപ, ഓലപടക്കം 100 എണ്ണം 100 രൂപ, റോക്കറ്റ് 10 എണ്ണം 100 രൂപ, ഫോട്ടോഫ്‌ളാഷ് 5 എണ്ണം 100 രൂപ, ഹെലികോ്ര്രപർ 5 എണ്ണം 100 രൂപ, ബട്ടർഫ്‌ളൈ 10 എണ്ണം 100 രൂപ, ചക്രം 10 എണ്ണം 50, പാളിപടക്കം 20 രൂപ മുതല്‍ 500 രൂപ വരെ, റോക്കറ്റ് 10 എണ്ണം 100 രൂപ മുതല്‍ 250 രൂപ വരെ, ചോട്ട ഫാൻസി ഒരെണ്ണം 50 രൂപ തുടങ്ങിയവയാണ് വില.
ആകാശവിസ്മയം തീർക്കുന്ന കളർഷോട്ടുകളും മുകളിലേക്ക് കറങ്ങുന്ന ചക്രം, 5 കളർ കമ്പിത്തിരി, 16 തരം കുരവപ്പൂ, ഓലപ്പടക്കം, ബട്ടർഫ്‌ളൈ, പമ്പരം, ഫൗണ്ടൻ പൂ, കളർ ട്രീ, ബ്ലൂമൂണ്‍, ഡാൻസിങ് ചക്രം തുടങ്ങിയവയ്ക്കും ശബ്ദം കുറഞ്ഞ് വർണവിസ്മയം തീർക്കുന്ന ഇനങ്ങള്‍ക്കുമാണ് ആവശ്യക്കാർ ഏറേയും. കഴിഞ്ഞ വർഷത്തേക്കാള്‍ കാര്യമായ വിലവർധന പടക്കവിപണിയില്‍ ഉണ്ടായിട്ടില്ലെന്നാണ് പടക്കവ്യാപാരി സജീവ് പി.പി പറയുന്നത്



