
മുഖ്യമന്ത്രിയുടെ ചിത്രവും വിഷു കൈനീട്ടവും ; സോഷ്യൽ മീഡിയയിൽ വൈറലായ ക്യു ആർ കോഡിനും ലിങ്കിനും പിന്നിൽ കടുത്ത സർക്കാർ വിരുദ്ധത
കോട്ടയം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമടക്കം ദുരുപയോഗം ചെയ്ത് സംസ്ഥാന സർക്കാരിന്റെ വിഷുക്കൈനീട്ടമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ക്യു ആർ കോഡും ലിങ്കും പ്രചരിക്കുന്നു.
ഇന്ന് രാവിലെ മുതലാണ് ഈ ലിങ്കും ക്യു ആർ കോഡും പ്രചരിക്കാൻ തുടങ്ങിയത്,മലയാളികള്‍ക്ക് എന്റെ വക വിഷുകൈനീട്ടം എന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും, ക്യു ആർ കോഡും കുടുംബാധിപത്യം എന്ന പേരിലുള്ള ലിങ്കുമാണ് പ്രചരിക്കുന്നത്,
ഇതിനൊപ്പമുള്ള കുറിപ്പിൽ “ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഈ വിഷുക്കാലത്ത് മുഖ്യമന്ത്രി എന്ത് കെെനീട്ടമാണ് മലയാളികൾക്ക് നൽകുന്നത്?
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളികൾ കാത്തിരുന്ന ആ വിഷുക്കൈനീട്ടത്തിനായി ക്യൂ ആർ കോഡ് സ്കാൻ ചെയ്യൂ, അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യൂ” എന്ന കുറിപ്പും അടങ്ങിയിട്ടുണ്ട്,
എന്നാല്‍ ഈ ലിങ്ക് തുറന്ന് പരിശോധിക്കുമ്ബോഴാണ് സർക്കാരിന് എതിരായ കടുത്ത വിമർശനമാണ് എന്ന് വ്യക്തമാകുന്നത്.
ഈ ലിങ്കിന് പിന്നിൽ ആരാണെന്ന് ഇതുവരെയും വ്യക്തമല്ല,എന്നാൽ സർക്കാർ വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി പ്രതിപക്ഷ പാർട്ടികളാണോ ഇത്തരത്തിലുള്ള പ്രചാരണത്തിന് പിന്നിലെന്ന സംശയവും ഉയരുന്നുണ്ട്.