ആ മഹാ ഭാഗ്യശാലിയെ കണ്ടെത്താൻ ഇനി മണിക്കൂറുകൾ: വിഷു ബമ്പർ ലോട്ടറി നുക്കെടുപ്പ് ഇന്ന്: ഒന്നാം സമ്മാനം 12 കോടി

Spread the love

തിരുവനന്തപുരം: സംസ്ഥാന ലോട്ടറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് (മെയ് 28)12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ- 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം.

ഇന്ന് (മെയ് 28 ബുധനാഴ്ച) ഉച്ച തിരിഞ്ഞ് രണ്ടുമണിയ്ക്കാണ് വിഷു ബമ്പർ നറുക്കെടുക്കുന്നത്. വില്പനയ്ക്കായി വിപണിയിൽ എത്തിച്ച 45 ലക്ഷം ടിക്കറ്റുകളിൽ തിങ്കളാഴ്ച നാലു മണിക്കുള്ളിൽ 42,17,380 ടിക്കറ്റുകളും വിറ്റു പോയിട്ടുണ്ട്.

300 രൂപ വില്പന വിലയുള്ള വിഷു ബമ്പർ ടിക്കറ്റുകൾ മൊത്തം ആറു പരമ്പരകളിലായാണ് വിപണിയിൽ എത്തിയത്.ടിക്കറ്റു വില്പനയിൽ ഇത്തവണയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9, 21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. തിരുവനന്തപുരം ജില്ല 5,22,050

ടിക്കറ്റുകളും തൃശൂർ 4,92,200 ടിക്കറ്റുകളും വിറ്റ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ടാം സമ്മാനമായി ആറു പരമ്പരകളിലും ഓരോ കോടി രൂപ

വീതം നൽകുന്ന വിഷു ബമ്പറിന് 300 രൂപയിൽ അവസാനിക്കുന്ന മികച്ച സമ്മാന ഘടനയാണുള്ളത്.