video
play-sharp-fill

വിഷു ആഘോഷത്തിന് വർണ്ണ പകിട്ടേകാൻ പടക്ക വിപണി സജീവമായി: ശബ്ദം കുറഞ്ഞ ചൈനീസ് പടക്കങ്ങളാണ് വിപണിയിലധികവും.

Spread the love

വൈക്കം: വിഷുവിന് വർണ പകിട്ടേകാൻ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും തുറന്ന പടക്ക വിപണിയിൽ തിരക്കേറി. ശബ്ദം കുറഞ്ഞവർണ കാഴ്ചയൊരുക്കുന്ന ചൈനീസ് പടക്കങ്ങളാണ് വിപണിയിലധികവും.

വർണവിസ്മയം തീർത്ത് പറന്നുയരുന്ന ഹെലികോപ്ടർ ,കമ്പിയിൽ കറങ്ങുന്ന ചക്രം, ക്രിക്കറ്റ് ബാറ്റും ബോളും മ്യൂസിക് റോക്കറ്റ്, കളർ ഷവർ , ഫോട്ടോ ഫ്ലാഷ് തുടങ്ങി ഒട്ടേറെ പുതിയതാരങ്ങൾ പടക്ക വിപണിയിൽ ഇക്കുറിയുണ്ട്.

10 പൂക്കുറ്റി 75മുതൽ 1000 രൂപ വീര, കിറ്റ് കാറ്റ് 10 എണ്ണം 50രൂപ ,കമ്പിത്തിരി 10 എണ്ണം 10 മുതൽ 250 രൂപ വരെ, മുകളിൽ പോയി പൊട്ടുന്നത് 30 മുതൽ 1000 രൂപ വരെ പാളി പടക്കം 20 മുതൽ 500 രൂപ വരെ ഡാൻസ് ചക്രം മുന്നെണ്ണം 250 മുതൽ 500 രൂപവരെ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓലപ്പടക്കം 100 എണ്ണം 110 രൂപ.വളരെ ഉയരത്തിൽ പോയി പൊട്ടുന്ന സ്കൈ ഷോട്ടിന് 30 എണ്ണത്തിന് 650 മുതൽ 1000 രൂപ എന്നിങ്ങനെയാണ് വില. പടക്കത്തിന് പുറമെ വിവിധ വർണങ്ങളിൽ കത്തി വിരിയുന്ന കമ്പിത്തിരി, മത്താപ്പ്, നീലചക്രം, സ്കൈ ഷോട്ട്, ഹാൻഡ്

ഷോട്ട്, കളർകോട്ടി തുടങ്ങിയവയും വിപണിയിലെത്തിയിട്ടുണ്ട്. ശബ്ദം കുറഞ്ഞ വർണവിസ്മയം തീർക്കുന്ന പടക്കങ്ങളോടാണ് കൂടുതൽപേർക്കും പ്രിയമെന്ന് വൈക്കം ചെമ്പ് അങ്ങാടിയിലെ ഫയർ വർക്സ് ഉടമ പി.പി.സജിപറഞ്ഞു.