
തിരുവനന്തപുരം: അപൂർവരോഗം ബാധിച്ച കുട്ടികളുടെ സൗജന്യചികിത്സയ്ക്ക് വിഷുക്കൈനീട്ടം പദ്ധതി. വിഷുദിനത്തില്‍ തുടക്കം കുറിക്കുന്ന ചികിത്സാ സഹായ ഫണ്ടിലേക്ക് ഏതവസരത്തിലും സംഭാവന നല്‍കാമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് പണമയക്കാം.
18 വയസ്സുവരെയുള്ളവർക്ക് സൗജന്യചികിത്സ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നിരന്തരം ചികിത്സ വേണ്ടിവരുന്നതിനാല്‍ കോടിക്കണക്കിന് രൂപ കണ്ടെത്തേണ്ടിവരും. വിഷുക്കൈനീട്ടം അയക്കേണ്ട അക്കൗണ്ട് നമ്ബർ:39229924684. ഐഎഫ്‌എസ്സി കോഡ്- SBIN0070028.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എസ്‌എംഎ ബാധിതരുടെ ഉന്നമനത്തിന് പ്രവർത്തിക്കുന്ന ക്യൂവർ സംഘടന 25 ലക്ഷം രൂപ കൈമാറി. പ്രതിനിധി രഞ്ജിത്തില്‍നിന്ന് മന്ത്രി സംഭാവന സ്വീകരിച്ചു. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, കെയർ പദ്ധതി നോഡല്‍ ഓഫീസർ ഡോ. രാഹുല്‍ എന്നിവർ പങ്കെടുത്തു.