play-sharp-fill
വിഷു ബമ്പര്‍ ലോട്ടറി എടുക്കാൻ പോവുകയാണോ നിങ്ങൾ? എങ്കിൽ ഇതാ ഓരോ നക്ഷത്രജാതരുടെയും ഭാഗ്യ നമ്പരുകള്‍ കൂട്ടി അറിഞ്ഞിരിക്കാം…..

വിഷു ബമ്പര്‍ ലോട്ടറി എടുക്കാൻ പോവുകയാണോ നിങ്ങൾ? എങ്കിൽ ഇതാ ഓരോ നക്ഷത്രജാതരുടെയും ഭാഗ്യ നമ്പരുകള്‍ കൂട്ടി അറിഞ്ഞിരിക്കാം…..

കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ വിഷു ബംപർ ലോട്ടറി ടിക്കറ്റിന്റെ കച്ചവടം പൊടിപൊടിക്കുകയാണ്.

സമ്മാനമായുള്ള വൻതുക തന്നെയാണ് കേരള ലോട്ടറിയുടെ ബംപർ ടിക്കറ്റുകളിലേക്ക് ജനങ്ങളെ ആകർഷിക്കുന്ന ഘടകം. ലോട്ടറി എടുക്കാൻ തങ്ങളുടെ ഭാഗ്യനമ്പർ തേടുന്ന നിരവധി ആളുകളുണ്ട്. ലോട്ടറി ടിക്കറ്റിലെ നമ്പരുകള്‍ കൂട്ടുമ്പോള്‍ തങ്ങളുടെ നക്ഷത്രം അനുസരിച്ചുള്ള ഭാഗ്യ നമ്പർ വന്നാല്‍ ഭാഗ്യ ദേവത കടാക്ഷിക്കുമെന്നാണ് പലരുടെയും വിശ്വാസം.


ഈ ഭാഗ്യനമ്പർ എന്ന് പറയുന്നത് ഭാഗ്യക്കുറിയുടെ എല്ലാ അക്കങ്ങളും കൂട്ടി വരുമ്പോള്‍ ലഭിക്കുന്ന സംഖ്യയാണ്. അതായത് ലോട്ടറിയിലെ നമ്പറുകള്‍ കൂട്ടി വരുമ്പോള്‍ കിട്ടുന്നത് 1 ആണെങ്കില്‍ അതാണ് ഭാഗ്യ സംഖ്യ. ഇനി കൂട്ടിവരുമമ്പോള്‍ ഇരട്ടയക്കമോ മറ്റോ ആണ് വരുന്നതെങ്കില്‍ അവ രണ്ടും കൂടി കൂട്ടുമ്പോള്‍ കിട്ടുന്ന ഒറ്റ സംഖ്യയാണ് ഭാഗ്യസംഖ്യ. അതായത് ഭാഗ്യസംഖ്യ എന്ന് പറയുന്നത് ഒറ്റസംഖ്യയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ചു 27 നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ ഏതെന്നറിയാം. ഇതില്‍ ചില നക്ഷത്രക്കാർക്ക് രണ്ടെണ്ണമുണ്ടാകും. ഓരോ നക്ഷത്രക്കാരുടെയും ഭാഗ്യസംഖ്യ എത്രയെന്ന് അറിയാം…

അശ്വതി നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 5 ആണ്, ഭരണിയുടേത് 8, കാർത്തിക നക്ഷത്രത്തിന് രണ്ടെണ്ണമുണ്ട് അത് 4 , 9 ആണ്, രോഹിണി നക്ഷത്രത്തിന്റേത് 3, 8 എന്നിവയാണ്, മകീര്യം നക്ഷത്രക്കാരുടെ ഭാഗ്യ നമ്പർ 4, 7 ആണ് അതുപോലെ തിരുവോണം നക്ഷത്രക്കാർക്ക് 6, 4 എന്നിവയില്‍ ഏതെങ്കിലുമാണ്, പുണർതം നക്ഷത്രക്കാർക്ക് 6, 9 ഉം പൂയത്തിന് 3, 7 ഉം ആയില്യത്തിന് 3, 9 മകം നക്ഷത്രക്കാർക്ക് 4, 8 ഉം പൂരം നക്ഷത്രക്കാർക്ക് 4, 7 ഉം ആണ് ഭാഗ്യ നമ്ബർ.

അതുപോലെ ഉത്രം നക്ഷത്രക്കാരുടേത് 4, 8 ഉം അത്തം നക്ഷത്രക്കാ ർക്ക് 6, 7 ഉം ചിത്തിരക്ക് 3, 9 ഉം ചോതിക്ക് 8 അല്ലെങ്കില്‍ 9 ഉം വിശാഖത്തിന് 7, 9 ഉം അനിഴത്തിന് 3, 7 ഉം തൃക്കേട്ടയ്ക്ക് 6, 8 ഉം അതുപോലെ മൂലം നക്ഷത്രത്തിന് 4, 7 എന്നിവയുമാണ്. പൂരാടം നക്ഷത്രക്കാർക്ക് 3, 9 ഉം ഉത്രാടത്തിന് 8, 9 ഉം തിരുവോണാ നക്ഷത്രക്കാർക്ക് 3, 9 അതുപോലെ അവിട്ടം നക്ഷത്രക്കാർക്ക് 4, 9 ഉം ചതയം നക്ഷത്രക്കാർക്ക് 4, 9 ഉം പൂരുരുട്ടാതി നാലുകാർക്ക് 3, 9 ഉം ഉത്രട്ടാതിക്കാർക്ക് 5,9 ഉം രേവതിക്കാർക് 6, 8 ഉം ആണ് ഭാഗ്യനമ്പർ. ഈ നക്ഷത്രക്കാർ ഈ സംഖ്യയിലുള്ള ലോട്ടറി എടുത്താല്‍ ലോട്ടറി അടിക്കാനുള്ള സാധ്യതയേറെയാണ്.