അടിച്ചുമോനെ…. അടിച്ചു..…!; വിഷു ബമ്പർ ഒന്നാം സമ്മാനം VD 204266 നമ്പർ ടിക്കറ്റിന്

Spread the love

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ (BR-103) ഒന്നാം സമ്മാനം VD 204266 എന്ന ടിക്കറ്റിന്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആണ് നറുക്കെടുപ്പ് നടന്നത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.

ഏപ്രില്‍ രണ്ടിന് ടിക്കറ്റ് വില്‍പന ആരംഭിച്ചത് മുതല്‍ റെക്കോര്‍ഡോടെയാണ് വിറ്റഴിച്ചത്. മൊത്തം 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിലുള്ളത്. മെയ് 23 വരെ 42 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയി. പാലക്കാട് ആണ് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല. ഏഴ് ലക്ഷത്തിലധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റു. VA, VB, VC, VD, VE, VG എന്നീ സീരീസുകളിലാണ് ടിക്കറ്റുകള്‍.

രണ്ടാം സമ്മാനം: ഒരു കോടി രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). നാലാം സമ്മാനം: അഞ്ച് ലക്ഷം രൂപ വീതം (ആറ് പേര്‍ക്ക്/ ആറ് സീരീസുകളിലും). മറ്റ് സമ്മാനങ്ങള്‍: 5,000 രൂപ (അഞ്ചാം സമ്മാനം), 2,000 രൂപ (ആറാം സമ്മാനം), 1,000 രൂപ (ഏഴാം സമ്മാനം), 500 രൂപ (എട്ടാം സമ്മാനം), 300 രൂപ (ഒമ്പതാം സമ്മാനം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group