video
play-sharp-fill

Tuesday, May 20, 2025
HomeMainആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65-ാം ദിവസം; വിഷു ദിനത്തിൽ സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി...

ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65-ാം ദിവസം; വിഷു ദിനത്തിൽ സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ

Spread the love

തിരുവനന്തപുരം: വിഷു ദിനമായ ഇന്ന് സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65 – ദിവസം.

സമരം കൂടുതല്‍ ശക്തമാക്കാനാണ് സമര സമിതിയുടെ തീരുമാനം. ഓണറേറിയം കൂട്ടി നല്‍കാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികള്‍ക്ക് ഏപ്രില്‍ 21 ന് ആദരമര്‍പ്പിക്കാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

 

‘‌ഞങ്ങള്‍ക്ക് ഈ വർഷത്തെ വിധി അങ്ങനെയാണ്. ഞങ്ങളുടെ അവകാശങ്ങള്‍ ചോദിച്ചു വന്നതു കൊണ്ട് തെരുവിലാണ് ഈ വിഷു ആഘോഷിക്കേണ്ടി വന്നത്. ഈ വർഷം ആഘോഷം തെരുവിലാക്കി. ഇനിയെങ്കിലും മന്ത്രി കണ്ണു തുറന്ന് ഞങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും തന്ന് ഞങ്ങളെ പറഞ്ഞയക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെസഹാ വ്യാഴത്തിന് മുൻപ് എന്തെങ്കിലും തീരുമാനമെടുത്താല്‍ അത് വീടുകളില്‍പ്പോയി ആഘോഷിക്കാമെന്നും’ ആശമാരിലൊരാള്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments