
‘എന്റെ മകനെയും ലഹരിമരുന്നുമായി പിടിച്ചു; സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ല; മകനെ സംരക്ഷിക്കാന്‍ യാതൊരു ശ്രമവും നടത്തില്ല; നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്‍മാര്‍ വല വിരിച്ചിരിക്കുന്നു; എം.ഡി.എം.എ കേസില്‍ മകനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി വിഷ്ണുപുരം ചന്ദ്രശേഖരന്‍
കോഴിക്കോട്: എം.ഡി.എം.എ കേസില്‍ മകനെ അറസ്റ്റ് ചെയ്തതില്‍ പ്രതികരിച്ച് വി.എസ്.ഡി.പി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍.
തന്റെ മകനെ ലഹരിമരുന്നുമായി പിടിച്ചെന്നും സ്വന്തം മകനായാലും തെറ്റ് തെറ്റല്ലാതാകുന്നില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ലഹരിമരുന്ന് കൊച്ചുകേരളത്തെ വിഴുങ്ങുകയാണ്.
നമ്മുടെ കുട്ടികളെ ലക്ഷ്യമിട്ട് ചെകുത്താന്‍മാര്‍ വല വിരിച്ചിരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട പൊതുജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും ചന്ദ്രശേഖരന്‍ എഫ്.ബി പോസ്റ്റില്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം. അതിനാല്‍ തന്നെ ഒരു ഇടപെടലും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുമില്ല, ഇനി ഉണ്ടാവുകയുമില്ല. പോലീസ് മന:പ്പൂര്‍വ്വം കുടുക്കിയതാണ് എന്നൊന്നും എനിക്ക് അഭിപ്രായമില്ല.
അവര്‍ അവരുടെ ജോലി ചെയ്തു. തലമുറകളെ പോലും ഇല്ലാതാക്കുന്നതാണ് ലഹരിമരുന്ന്… ഒരുതരത്തിലും ലഹരിമരുന്ന് ഉപയോഗം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.