video
play-sharp-fill
സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” ശ്രദ്ധ നേടുന്നു

സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” ശ്രദ്ധ നേടുന്നു

സ്വന്തം  ലേഖകൻ

കോട്ടയം : സമകാലിക വിഷയങ്ങളിൽ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് സ്ത്രീസുരക്ഷ. സ്ത്രീ സുരക്ഷ പ്രേമേയമാക്കിയ വിഷ്‌ണു അടൂരിന്‍റെ കവിത “ഇരകൾ” സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ എന്നു തുടങ്ങുന്ന കവിത ആലപിച്ചിരിക്കുന്നത് സുനിൽ വിശ്വമാണ്. ഒരൊറ്റ ദിവസം കൊണ്ടാണ് ഗാനം എഴുതി ചിട്ടപ്പെടുത്തി പുറത്തിറക്കിയിരിക്കുന്നത്.

 

 

വിഷ്ണു അടൂരിന്റെ കവിത ” ഇര ”

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണുകെട്ടിയ നിയമങ്ങൾ കാവലുണ്ടിവിടെ
കൂരിരുളിൽ തനിച്ചാകാൻ ഭയമാണിവിടെ
അമ്മപെങ്ങമ്മാർ ഭയക്കും കാഴ്ച്ചയാണിവിടെ
ബോധരഹിതം അധികാരം നിദ്രയാണിവിടെ

നട്ടെല്ലൂരിയ നിയമങ്ങൾ മിഴിയടയ്‌ക്കുന്നു
പണം തേടും അധികാരികൾ വിലപേശുന്നു
പുതു വാർത്ത തേടും മാധ്യമങ്ങൾ വഴി മാറുന്നു
ഇരകൾ തന്നുടെ രോദനങ്ങൾ ബാക്കിയാകുന്നു

നാട് മാറി വീട് മാറി ഇരകളും മാറി
വേനൽ മാറി വെയിൽ മാറി കഥകളും മാറി
അധികാര വർഗ്ഗങ്ങൾ അനവധി മാറി
മാറ്റമില്ല പ്രതികൾക്ക് സൗഖ്യമാണിവിടെ

കണ്ണു കെട്ടിയ നിയമങ്ങൾ കൺ തുറക്കേണം
കുറ്റവാളികൾ കേട്ട് ഞെട്ടും ശിക്ഷകൾ വേണം
അമ്മയെന്തെന്നറിയുന്ന കണ്ണുകൾ വേണം
നമ്മളെന്തെന്നറിയുന്ന നന്മകൾ വേണം

കവിതയുടെ യൂട്യൂബ് ലിങ്ക്