play-sharp-fill
അക്കൗണ്ടിൽ ശമ്പളം വീണപ്പോൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു; അന്വേഷണ സംഘത്തിന് തുമ്പായത് എടിഎം പണം ഇടപാട്; ബെംഗ്ലൂരുവിൽ സിനിമയൊക്കെ കണ്ട് നടക്കുകയായിരുന്ന സൈനികനെ പോലീസ് സംഘം കണ്ടെത്തിയത് ഇങ്ങനെ!

അക്കൗണ്ടിൽ ശമ്പളം വീണപ്പോൾ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചു; അന്വേഷണ സംഘത്തിന് തുമ്പായത് എടിഎം പണം ഇടപാട്; ബെംഗ്ലൂരുവിൽ സിനിമയൊക്കെ കണ്ട് നടക്കുകയായിരുന്ന സൈനികനെ പോലീസ് സംഘം കണ്ടെത്തിയത് ഇങ്ങനെ!

കോഴിക്കോട്: പൂനെയില്‍ നിന്നും കാണാതായ മലയാളി സൈനികനെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സഹായകമായത് വിഷ്ണു എ ടി എമ്മില്‍ നടത്തിയ പണമിടപാട്.

കോഴിക്കോട് ഏലത്തൂര്‍ കണ്ടംകുളങ്ങര സ്വദേശി വിഷ്ണുവിനെ ബംഗലൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. ബംഗലൂരു മജസ്റ്റിക് റെില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേക്ക് വരും വഴി കാണാതായി എന്നാണ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നത്.

സൈന്യത്തിന്റെ ശമ്ബള ദിവസമായ ഇന്നലെ വിഷ്ണു ബംഗലൂരുവിലെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചിരുന്നു. ഈ ലൊക്കേഷന്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ അന്വേഷണസംഘം കണ്ടെത്തിയത്. സാമ്ബത്തിക ബുദ്ധിമുട്ട് മാത്രമായിരുന്നു വിഷ്ണുവിന്റെ പ്രശ്നമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് ഐ മുഹമ്മദ് സിയാദ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവിനെ അന്വേഷിച്ച്‌ പൂനെ ക്യാമ്ബില്‍ എത്തിയപ്പോള്‍ അദ്ദേഹത്തെക്കുറിച്ച്‌ മികച്ച അഭിപ്രായമായിരുന്നു. ഇന്ത്യക്ക് വേണ്ടി മെഡല്‍ വാങ്ങാന്‍ സാധ്യതയുള്ള, സൗമ്യ സ്വഭാവമുള്ള, കഴിവുള്ളയാളാണ് വിഷ്ണുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മുഹമ്മദ് സിയാദ് പറഞ്ഞു.

വിഷ്ണു ഇതിനകം എടുത്ത വായ്പ ഉണ്ടായിരുന്നു. അതിന്റെ അടവ് ശമ്ബളത്തില്‍ നിന്നും പിടിക്കുന്നുണ്ട്. കല്ല്യാണവുമായി ബന്ധപ്പെട്ട് വീട്ടില്‍ ചെറിയ പണികള്‍ നടക്കുന്നുണ്ട്. അതിനുള്ള തുക കൈയ്യില്‍ ഉണ്ടായിരുന്നില്ല. പണമില്ലാതെ വീട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വരാതിരുന്നതെന്നും എസ്‌ഐ വിശദീകരിച്ചു.

‘വിഷ്ണു മുംബൈയില്‍ നാല് ദിവസം നിന്നു. അവിടെ നിന്നും ബെംഗലുരുവിലേക്ക് പോയി. മുംബൈയില്‍ മാത്രം 1,500 ക്യാമറ പരിശോധിച്ചു. ബാങ്ക് ഇടപാട് നോക്കിയാണ് വിഷ്ണുവിനെ കണ്ടെത്തിയത്. സാലറി ക്രെഡിറ്റ് ആയപ്പോള്‍ പണം പിന്‍വലിച്ച്‌ സിനിമയൊക്കെ കണ്ടു നടക്കുകയായിരുന്നു. കിട്ടിയപ്പോള്‍ സന്തോഷം ആയി. വിഷ്ണു… പോകല്ലേയെന്നാണ് കണ്ടപ്പോള്‍ പറഞ്ഞത്. ബെംഗലുരുവില്‍ സുഹൃത്തുക്കള്‍ ഒന്നുമില്ല. ഒറ്റയ്ക്കായിരുന്നു. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല’, എസ്‌ഐ പറഞ്ഞു.

പ്രത്യേക അന്വേഷണസംഘത്തിനൊപ്പം ഇന്ന് രാവിലെയാണ് വിഷ്ണുവിനെ കോഴിക്കോടെത്തിച്ചത്. സാമ്ബത്തിക ബുദ്ധിമുട്ട് കാരണം മാറി നിന്നതാണെന്ന് വിഷ്ണുവും പ്രതികരിച്ചു. ബെംഗളൂരുവിലും മുംബൈയിലുമായാണ് ഇത്രയും നാള്‍ കഴിഞ്ഞത്. അപ്പോഴത്തെ ഒരു മാനസികാവസ്ഥയില്‍ പോയതാണ്. തന്നെ കാണാതായെന്നത് വലിയ വാര്‍ത്തയായത് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും ഇനി സന്തോഷത്തോടെ കല്യാണ ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നുമാണ് വിഷ്ണു പ്രതികരിച്ചത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്റെ മേല്‍നോട്ടത്തില്‍ എലത്തൂര്‍ എസ് എച്ച്‌ ഒ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ഡിസംബര്‍ 17ന് നാട്ടിലേക്ക് വരുന്നു എന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. 17ന് പുലര്‍ച്ചെ കണ്ണൂരില്‍ എത്തി എന്ന് അമ്മയ്ക്ക് വിഷ്ണു സന്ദേശം അയച്ചു. പിന്നീട് യാതൊരു വിവരവും ഉണ്ടായില്ല. പരിശോധനയില്‍ ഫോണിന്റെ ലൊക്കേഷന്‍ മുംബൈയ്ക്ക് സമീപമാണെന്ന് കണ്ടെത്തിയിരുന്നു. ജനുവരി 11ന് വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്.