ഉദയനാപുരം സ്വദേശി വിഷ്ണുവിന് ഇത് പൊന്നോണം…! നാല് സെൻ്റ് ഭൂമി സൗജന്യമായി നൽകി ജന്റിൽമാൻ ചിറ്റ്സ് മാനേജിങ് ഡയറക്ടർ ബാബു കേശവൻ; ആധാരം വിഷുവിന് കൈമാറി മന്ത്രി വി എൻ വാസവൻ ; സ്വന്തം സ്ഥലത്ത് ലൈഫ് പദ്ധതിയിൽ ഇനി വിഷ്ണുവിന് വീട് ഒരുങ്ങും

Spread the love

വൈക്കം: ഉദയനാപുരം ഓണത്തോടി വീട്ടിൽ വിഷ്ണുവിന് ഈ വർഷത്തെ ഓണം എന്നും ഓർമ്മയിൽ നിൽക്കും.

വിഷ്ണുവിനും കുടുംബത്തിനും സ്വന്തമായി ഒരു വീടൊരുങ്ങുകയാണ്. സംസ്ഥാന സർക്കാരിൻ്റെ മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ ഭാഗമായി, തലയോലപ്പറമ്പ് സ്വദേശി ജന്റിൽമാൻ ചിട്സിന്റെ മാനേജിങ് ഡയറക്ടർ ബാബു കേശവൻ, നാല് സെൻ്റ് സ്ഥലം സൗജന്യമായി നൽകി. ആധാരം മന്ത്രി വി എൻ വാസവൻ ഇന്ന് വിഷ്ണുവിന് കൈമാറി.

സ്വന്തം പേരിൽ സ്ഥലമില്ല എന്ന കാരണത്താൽ ലൈഫ് ഭവനപദ്ധതിയിൽ ഉൾപെടാതെ പോയ വിഷ്ണുവിനും കുടുംബത്തിനും,ഇനി സ്വന്തം സ്ഥലത്ത് ലൈഫ് പദ്ധതിയിൽ വീട് ഒരുങ്ങും.
വളരെ നിർധനനായ കുടുംബത്തിൻ്റെ ഏക അത്താണി വിഷ്ണു ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസം മുൻപാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ വിഷ്ണുവിനെ ബാധിക്കുകയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. സർജറിക്ക് ശേഷം,വിഷ്ണു ഇപ്പൊ വിശ്രമത്തിലാണ്.

ചികിത്സ സംബന്ധമായ കാര്യങ്ങളിലും ഇപ്പൊൾ വീട് ഒരുക്കാനുമുള്ള കാര്യങ്ങളിലും ഇടപെടാൻ സാധിച്ചു, എന്നത് സന്തോഷം നൽകുന്നു.
മനുഷ്യജീവിതങ്ങളെ ഇങ്ങനെ ഒക്കെയാണ് ഒരു സർക്കാർ ചേർത്ത് പിടിക്കുന്നത്…