ദുരിതബാധിതരെ കണ്ടപ്പോൾ വിഷ്ണുവിന്റെ മനസ്സലിഞ്ഞു; വിൽപ്പനയ്ക്ക് കൊണ്ടുവന്ന മുഴുവൻ കമ്പിളിപ്പുതപ്പുകളും ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യമായി വിതരണം ചെയ്ത് ഹിന്ദിക്കാരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇരിട്ടി: ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് ആളുകളെ കണ്ട് ഇതര സംസ്ഥാന കച്ചവടക്കാരനായ വിഷ്ണുവിന്റെ മനസ്സലിഞ്ഞു. പ്രളയത്തെ തുടർന്ന് സ്വന്തം വീടും സമ്പത്തും വിട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വിൽപ്പനയ്ക്ക് കൊണ്ടുവന്ന അമ്പതോളം പുതപ്പുകളാണ് ഇതരസംസ്ഥാന കമ്പിളി വിൽപ്പനക്കാരൻ സൗജന്യമായി നൽകിയത്. കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ മാങ്ങോട് നിർമല എൽപി സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിൽ കഴിയുന്നവർക്കാണ് മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു കമ്പിളിപ്പുതപ്പുകൾ സൗജന്യമായി നൽകിയത്. ഇരിട്ടി താലൂക്ക് ഓഫീസിൽ കമ്പിളിപുതപ്പ് വിൽക്കാനെത്തിയ വിഷ്ണുവിനോട് മഴക്കെടുതിയെ കുറിച്ച് ജീവനക്കാർ വിശദീകരിച്ചതിനെ തുടർന്ന് തന്റെ കൈയ്യിലുണ്ടായിരുന്ന പുതപ്പ് ദുരിതബാധിതർക്ക് സൗജന്യമായി വിഷ്ണു നൽകുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക കണ്ടെത്താനായി കേരളത്തിൽ കച്ചവടത്തിനെത്തിയ അന്യസംസ്ഥാന തൊഴിലാളികൾ പോലും പ്രളയ ബാധിതരെ സഹായിക്കാനായി മുന്നിട്ടിറങ്ങുമ്പോഴാണ് എന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രളയ ബാധിതരെ കാണാൻ വരാത്തത് എന്ന് കേരളത്തിലെ ഒരു എം.പി പറയുന്നത്.