കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിനല്‍കാമെന്ന് വാഗ്ദാനം നൽകി; ആലപ്പുഴ സ്വദേശിയായ യുവാവിൽ നിന്ന് യുവതി തട്ടിയെടുത്തത് ലക്ഷങ്ങൾ ;പറവൂർ സ്വദേശിനിയായ ഹില്‍ഡ സാന്ദ്ര ദുറം പിടിയിലായതിങ്ങനെ

Spread the love

കൊച്ചി: വിദേശത്ത് ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍.ചിറ്റൂര്‍ പച്ചാളം അമ്ബാട്ട് വീട്ടില്‍ ഹില്‍ഡ സാന്ദ്ര ദുറം (30) ആണ് പിടിയിലായത്.കാനഡയില്‍ സ്റ്റോര്‍ കീപ്പര്‍ വിസ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ആലപ്പുഴ സ്വദേശി അനൂപ് എന്നയാളില്‍ നിന്ന് രണ്ട് ലക്ഷം രൂപയാണ് സാന്ദ്ര പറവൂരില്‍ വച്ച്‌ വാങ്ങിയത്.

എട്ടുലക്ഷം രൂപയാണ് വിസക്ക് പറഞ്ഞുറപ്പിച്ചിരുന്നത്. മൂന്നുമാസത്തിനകം വിസ നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തത്. സമയം കഴിഞ്ഞിട്ടും വിസ നല്‍കാത്തതിനെ തുടര്‍ന്നാണ് യുവാവ് പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ഷോജോ വര്‍ഗീസ്, എസ്.ഐ പ്രശാന്ത് പി.നായര്‍ എസ്.സി.പി.ഒമാരായ കെ.എന്‍. നയന, കൃഷ്ണലാല്‍ തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group