വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവധി ആഘോഷിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാർത്ത..! വിസ ഇല്ലാതെ കറങ്ങി വരാം ഈ 58 രാജ്യങ്ങൾ; പുതിയ പട്ടിക പുറത്ത്‌

Spread the love

ദുബൈ: അവധി ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളില്‍ പോയി വരാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരേ ഇത് നിങ്ങള്‍ക്കുള്ള അവസരമാണ്.

ഹെന്‍ലി ആന്‍ഡ് പാര്‍ട്‍ണേഴ്സ് പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളിലേക്ക് മുന്‍കൂര്‍ വിസയില്ലാതെ യാത്ര ചെയ്യാനാകും.

ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ഫിജി, ഇന്തൊനേഷ്യ, ജോര്‍ദാന്‍, കസാഖിസ്ഥാന്‍, കെനിയ, മലേഷ്യ, മാലിദ്വീപ്, മാര്‍ഷല്‍ ഐലന്‍ഡ്സ്, മൗറീഷ്യസ്, ഖത്തര്‍, സെനഗല്‍, സീഷെൽസ്, ശ്രീലങ്ക, സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസ്, തായ്‍ലാന്‍ഡ്, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ എന്നീ രാജ്യങ്ങളിലടക്കം ഇന്ത്യക്കാര്‍ക്ക് വിസാ രഹിത പ്രവേശനം സാധ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് 2025ല്‍ 81-ാമതാണ് ഇന്ത്യയുടെ സ്ഥാനം. മുന്‍കൂര്‍ വിസയില്ലാതെ ഈ 58 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെങ്കിലും ചില രാജ്യങ്ങളില്‍ ഇ-വിസ അല്ലെങ്കില്‍ ഓൺ അറൈവല്‍ വിസ വേണ്ടി വരും.

മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്ര ചെയ്യാവുന്ന രാജ്യങ്ങൾ

അങ്കോള, ബാര്‍ബഡോസ്, ഭൂട്ടാൻ, ബൊളിവീയ, ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, ബുരുന്‍ഡി, കംബോഡിയ, കേപ് വെര്‍ഡി ഐലന്‍ഡ്സ്, കോമ്രോ ഐലന്‍ഡ്സ്, കുക്ക് ഐലന്‍ഡ്സ്, ജിബൂട്ടി, ഡൊമിനിക്ക, എത്യോപ്യ, ഫിജി, ഗ്രെനഡ, ഗിനി-ബിസൗ, ഹെയ്തി, ഇന്തോനേഷ്യ, ഇറാൻ, ജമൈക്ക, ജോർദാൻ, കസാക്കിസ്ഥാൻ, കെനിയ, കിരിബതി, ലാവോസ്, മക്കാവോ (SAR ചൈന), മഡഗാസ്കർ, മലേഷ്യ, മാലിദ്വീപ്, മാർഷൽ ദ്വീപുകൾ, മൗറീഷ്യസ്, മൈക്രോനേഷ്യ, മംഗോളിയ, മോണ്ട്സെറാത്ത്, മൊസാംബിക്ക്, മ്യാൻമർ, നമീബിയ, നേപ്പാൾ, നിയു, പലാവു ദ്വീപുകൾ, ഖത്തർ, റുവാണ്ട, സമോവ, സെനഗൽ, സീഷെൽസ്, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രനേഡൈൻസ്, ടാൻസാനിയ, തായ്‌ലൻഡ്, ടിമോർ-ലെസ്റ്റെ, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, തുവാലു, വാനുവാട്ടു, സിംബാബ്‌വെ.