വിദേശത്ത് ജോലിക്ക് വിസ ശരിയാക്കി നൽകാം ; ഏഴ് പേരില്‍ നിന്നായി തട്ടിയെടുത്തത് ലക്ഷങ്ങള്‍ ; 29,80000 രൂപ തട്ടിയെടുത്തു ; 28കാരൻ അറസ്റ്റിൽ

Spread the love

തൃശൂര്‍: വിദേശത്ത് ജോലിക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി 29,80000 രൂപ തട്ടിയെടുത്ത കേസില്‍ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടില്‍ ആല്‍വിന്‍ (28) അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാര്‍ ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

അഗ്‌നീറ എബ്രോഡ് എഡുക്കേഷണല്‍ ആന്റ് ജോബ് കണ്‍സല്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്ന ആല്‍വിനും കിഴുത്താണി സ്വദേശി ചെമ്പിപറമ്പില്‍ വീട്ടില്‍ സുനില്‍കുമാര്‍ (53), ഭാര്യ നിഷ സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഏഴ് പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ ആല്‍വിനെ റിമാന്റ് ചെയ്തു. ആല്‍വിനെതിരെ ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ എഴ് കേസുകള്‍ കൂടാതെ പുതുക്കാട്, കൊടകര, വെള്ളിക്കുങ്ങര സ്റ്റേഷനുകളില്‍ സമാനമായ കുറ്റകൃത്യത്തിന് മൂന്ന് കേസുകള്‍ കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group