വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് ; സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം

Spread the love

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ്. മകരവിളക്കിന്റെ പ്രധാന ദിവസമായ 11 മുതല്‍ 14 വരെ കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് ഇളവ് അനുവദിക്കും.

എരുമേലി മുക്കുഴി കാനനപാതയിലൂടെ വെര്‍ച്വല്‍ ക്യൂ വഴി ഇതിനകം ബുക്ക് ചെയ്ത തീര്‍ഥാടകരെ കടത്തിവിടും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാത്ത ഭക്തര്‍ക്ക് ഇളവ് അനുവദിക്കില്ല. സ്‌പോട്ട് ബുക്കിങ് ഇനിയുള്ള ദിവസങ്ങളില്‍ നിലയ്ക്കലില്‍ മാത്രമായിരിക്കും ലഭ്യമാകുക.