കോട്ടയം വിരിപ്പുകാലായിൽ വെള്ളം നിലച്ചിട്ട് 6 മാസമായി: വേനൽ കടുത്തതോടെ ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു.

Spread the love

വിരിപ്പുകാല: മഴക്കാലത്തു പോലും പൈപ്പ് ജലം കിട്ടാതെ വലഞ്ഞ ജനങ്ങൾ വേനലായതോടെ വലിയ വിഷയത്തിലായി.
അയ്മനം പഞ്ചായത്തിൽ 21-ാം വാർഡിലെ വിരിപ്പുകാല പ്രദേശത്താണ് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. മുപ്പത്തിയഞ്ചോളം കുടുംബങ്ങൾക്കാണ് ആറുമാസമായി വെള്ളം ലഭിക്കാത്തത്.

video
play-sharp-fill

കവണാറ്റിൻകര പാലം മുതൽ വിരിപ്പുകാല ശ്രീ ശക്തിശ്വരം ക്ഷേത്രം വരെ വെള്ളം ലഭിക്കുന്നുണ്ടെന്നും അവിടെനിന്നും കോക്കനട്ട് ലഗൂൺ വരെയുള്ള വീട്ടുകാർക്കാണ് വെള്ളം ലഭിക്കാത്തതെന്നുമാണ് പരാതി.

പലതവണ പരാതി പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ല എന്നും വേനൽ കടുത്തുവരുന്ന സാഹചര്യത്തിൽ ഇപ്പോൾ തന്നെ കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവിക്കുന്നത് എന്നും പ്രദേശവാസികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്ടർ അതോറിറ്റി കുമരകത്ത് നിന്നുള്ള ജലവിതരണ പൈപ്പിൽ നിന്നുമാണ് ശുദ്ധജലം ഇവിടെ എത്തിക്കുന്നത്.
ഉടൻ തന്നെ ഇതിന് ഒരു ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഇന്ന് അയ്മനം പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.