
ലോകകപ്പില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും തകര്‍ത്ത് മുന്നേറുന്ന കിംഗ് കൊഹ്‌ലി ; കരിയറില്‍ ആദ്യമായാണ് കൊഹ്‌ലി പിറന്നാള്‍ ദിനത്തില്‍ മത്സരത്തിനിറങ്ങുന്നത് ; ഇന്ന് പിറന്നാള്‍ ദിനത്തിലും അപൂര്‍വ നേട്ടം അരികെ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റില്‍ വിജയ കിരീടം ചൂടിയ വിരാട് കൊഹ്‌ലിക്ക് ഇന്ന് 35 വയസ്. 2008ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ നേടിയെടുത്തത് നിരവധി അംഗീകാരങ്ങളാണ്. 2008ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ നയിച്ച് വിജയത്തിലെത്തിച്ചത് മുതല്‍ കൊഹ്‌ലി നേടിയെടുത്തത് വൻ നേട്ടങ്ങളാണ്. ഇന്ത്യയ്‌ക്കായി ഇന്നുവരെ ടി20, ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളിലായി 5114 മത്സരങ്ങളിലായി 26209 റണ്‍സാണ് കൊഹ്‌ലി നേടിയത്. അടുത്തിടെ ശ്രീലങ്കയ്ക്കെതിരായ ഐസിസി ലോകകപ്പില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡും തകര്‍ത്തിരുന്നു.
എട്ട് വര്‍ഷങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൊഹ്‌ലി നേടിയത് ആയിരത്തിലധികം റണ്‍സായിരുന്നു. സച്ചിൻ എഴ് തവണയാണ് ഈ നേട്ടം കൈവരിച്ചത്. 2011, 2012, 2013, 2014, 2017, 2018, 2019 തുടങ്ങിയ വര്‍ഷങ്ങളില്‍ കൊഹ്‌ലി 1000-ത്തിലധികം സ്‌കോര്‍ ചെയ്തു. എന്നാല്‍ 1994, 1996, 1997, 1998, 2000, 2003, 2007 തുടങ്ങിയ വര്‍ഷങ്ങളിലാണ് സച്ചിൻ ഈ നാഴികക്കല്ല് നേടിയത്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8000 മുതല്‍ 13,000 വരെ റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കൊഹ്‌ലി സ്വന്തമാക്കിയിരുന്നു. 2017ലും 2018ലും ഐസിസിയുടെ പുരുഷ ക്രിക്കറ്റര്‍ക്കുളള സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് അവാര്‍ഡും സ്വന്തമാക്കിയത് കൊഹ്‌ലിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയില്‍ ഇന്ത്യ 68 മത്സരങ്ങളില്‍ 40 മത്സരങ്ങള്‍ വിജയിച്ചിരുന്നു. 95 ഏകദിനങ്ങളില്‍ കൊഹ്‌ലി ഇന്ത്യയെ നയിച്ചിട്ടുണ്ട്, 65 വിജയങ്ങള്‍, 27 തോല്‍വികള്‍, ഒന്ന് ടൈ, രണ്ട് മത്സരങ്ങള്‍ ഫലങ്ങളൊന്നും ഇല്ലാതെ അവസാനിച്ചു. ടി20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍, 60 മത്സരങ്ങളില്‍ കൊഹ്‌ലി ഇന്ത്യയെ നയിച്ചു, 30 വിജയങ്ങളും 16 തോല്‍വികളും രണ്ട് വീതം ടൈ ആയി അവസാനിച്ചിട്ടും ഫലങ്ങളൊന്നുമില്ലായിരുന്നു. ഐസിസി വൈറ്റ് ബോള്‍ ഇനങ്ങളില്‍ 3000 റണ്‍സ് നേടിയ ഏകകളിക്കാരനെന്ന റെക്കോര്‍ഡും കൊഹ്‌ലിക്ക് സ്വന്തം നിരവധി ക്രിക്കറ്റ് ആരാധകരാണ് താരത്തിന് സോഷ്യല്‍മീഡിയയില്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.ഇന്ന് ലോകകപ്പില്‍ ഇന്ത്യ കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെനേരിടാനൊരുങ്ങുകയാണ്. കരിയറില്‍ ആദ്യമായാണ് കൊഹ്‌ലി പിറന്നാള്‍ ദിനത്തില്‍ മത്സരത്തിനിറങ്ങുന്നത്.