video
play-sharp-fill

വില ആറ് കോടി; രണ്ടായിരം ചതുരശ്രയടി വിസ്തീർണം; 400 ചതുരശ്രയടി നീന്തൽക്കുളം; രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ മാത്രം 36 ലക്ഷം രൂപ; മഹാരാഷ്ട്രയിലെ അലിബാഗിൽ ആഡംബര വില്ല സ്വന്തമാക്കി വിരാട് കോലി

വില ആറ് കോടി; രണ്ടായിരം ചതുരശ്രയടി വിസ്തീർണം; 400 ചതുരശ്രയടി നീന്തൽക്കുളം; രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ മാത്രം 36 ലക്ഷം രൂപ; മഹാരാഷ്ട്രയിലെ അലിബാഗിൽ ആഡംബര വില്ല സ്വന്തമാക്കി വിരാട് കോലി

Spread the love

സ്വന്തം ലേഖകൻ

മുംബൈ: ആറ് കോടി രൂപ മുടക്കി മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗില്‍ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി.രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലയാണ് കോലി സ്വന്തമാക്കിയത്.

2000 ചതുരശ്രയടി വില്ലയില്‍ 400 ചതുരശ്രയടിയുള്ള നീന്തല്‍ക്കുളവുമുണ്ട്. ബോളിവുഡ് നടന്‍ ഹൃഥ്വിക് റോഷന്‍റെ മുന്‍ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ സൂസൈന്‍ ഖാനാണ് കോലിയുടെ വില്ലയുടെ ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശമാണെങ്കിലും സ്പീഡ് ബോട്ട് സര്‍വീസ് വന്നതോടെ അലിബാഗില്‍ നിന്ന് മുംബൈയിലെത്താന്‍ 15 മിനിറ്റ് മാത്രം മതി. കോലിയുടെ വില്ലയില്‍ നിന്ന് അഞ്ച് മിനിറ്റ് നടക്കാവുന്ന അകലത്തില്‍ മാണ്ഡ്‌വ ബോട്ട് ജെട്ടിയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്നതിനാല്‍ വിരാട് കോലിക്ക് പകരം സഹോദരന്‍ വികാസ് ആണ് രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. 36 ലക്ഷം രൂപയാണ് രജിസ്ട്രേഷന്‍ ചാര്‍ജ് ഇനത്തില്‍ കോലി നല്‍കിയത്.

അലിബാഗില്‍ ഒരു ചതുരശ്രയടി സ്ഥലത്തിന് 3000 രൂപ മുതല്‍ 4000 രൂപവരെയാണ് വില. കഴിഞ്ഞ വര്‍ഷം കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയും ചേര്‍ന്ന് അലിബാഗില്‍ 19.24 കോടി രൂപ മുടക്കി ഫാം ഹൗസും സ്വന്തമാക്കിയിരുന്നു. 1.15 കോടി രൂപയാണ് ഇതിന്‍റെ രജിസ്ട്രേഷനുവേണ്ടി കോലി ചെലവഴിച്ചത്.

അലിബാഗില്‍ സ്ഥലം വാങ്ങുന്ന ആദ്യ ക്രിക്കറ്റ് താരമല്ല വിരാട് കോലി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അലിബാഗിലെ മഹാത്രോളി വില്ലേജില്‍ നാല് ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. ഓസ്ട്രേലിയ്കെതിരായ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറിലാണ് ഇപ്പോള്‍ വിരാട് കോലി.

Tags :