video
play-sharp-fill

റെക്കോഡുകൾ നിരവധി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ നായകൻ എന്ന നിലയിൽ വിരാട് കോലി ഇതുവരെ വിജയിച്ചിട്ടില്ല : വിമർശനവുമായി ഗൗതം ഗംഭീർ

റെക്കോഡുകൾ നിരവധി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ നായകൻ എന്ന നിലയിൽ വിരാട് കോലി ഇതുവരെ വിജയിച്ചിട്ടില്ല : വിമർശനവുമായി ഗൗതം ഗംഭീർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ക്രിക്കറ്റിൽ വ്യക്തിപരമായ റെക്കാഡുകൾ നിരവധി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരു ടീമിന്റെ നായകൻ എന്ന നിലയിൽ വിരാട് കോലി ഇതുവരെ വിജയിച്ചിട്ടില്ലെന്ന് ഗൗതം ഗംഭീർ. വിരാട് കോലിയ്‌ക്കെതിരെ വിമർശനവുമായി ഗൗതം ഗംഭീർ.

സ്വന്തമായി ’27 ടെസ്റ്റ് സെഞ്ച്വറിയും 43 ഏകദിന സെഞ്ചൊറിയും ഇതുവരെ നേടിയിട്ടുള്ള വിരാട് ചിലപ്പോൾ സച്ചിൻ ടെൻഡുൽക്കറുടെ നൂറ് സെഞ്ച്വറി എന്ന റെക്കോർഡ് മറികടക്കുമായിരിക്കുമെന്ന് നിരവധി പേർ വിശ്വസിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മികച്ച ബാറ്റ്‌സ്മാനായി വിലയിരുത്തപ്പെടുമ്പോഴും കോലിയുടെ നേതൃത്വത്തിൽ ഒരു ഐസിസി ട്രോഫി പോലും ഇന്ത്യ നേടിയിട്ടില്ല. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടിയും കിരീടം നേടിയിട്ടില്ലെന്നും ഗംഭീർ പറഞ്ഞു.

അതേസമയം ‘വ്യക്തിപരമായി ഇനിയും റെക്കാർഡുകൾ കോലി സ്ഥാപിച്ചേക്കും. പക്ഷെ ഒരു ടീമായി കോലിക്ക് നിരവധി കാര്യങ്ങൾ നേടാനുണ്ട്. ഒരു ടീമിന്റെ നേതാവ് എന്ന നിലയിൽ കളിക്കാരെ അവരായി തന്നെ കണ്ട് ഉപയോഗിക്കണം. അവരെ താനുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും ഗംഭീർ പറഞ്ഞു.

നായകനെന്ന നിലയിൽ എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുകയും അവരുടെ മികച്ച പ്രകടനം പുറത്ത് കൊണ്ടുവരാൻ സഹായിക്കുകയും വേണം. ഗംഭീർ ഓർമ്മിപ്പിച്ചു. അങ്ങനെ മികച്ച പ്രകടനം നടത്താൻ അവരെ സഹായിക്കുമ്പോഴാണ് ലോക കിരീടങ്ങൾ നേടാനാകുക എന്നും ഗംഭീർ പറഞ്ഞു.