
ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ച് വിരാട് കോലി ; അതിവേഗം ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക് സ്വന്തം ; ഏറ്റവും കൂടുതല്‍ ക്യാച്ചും, 158 ക്യാച്ചുകളാണ് താരം സ്വന്തമാക്കിയത്
ദുബായ്: ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ മൂന്നാമത്തെ മാത്രം താരമായി ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി മാറി. പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം.
അതിവേഗം ഈ നേട്ടത്തിലെത്തുന്ന താരമെന്ന റെക്കോര്‍ഡും ഇനി കോഹ്‌ലിക്ക് സ്വന്തം. 287 ഇന്നിങ്‌സുകള്‍ കളിച്ചാണ് കോഹ്‌ലി മാന്ത്രിക സംഖ്യ പിന്നിട്ടത്.
18,426 റണ്‍സുള്ള ഇതിഹാസ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയിലെ ഒന്നാമന്‍. 14,234 റണ്‍സുമായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ രണ്ടാമന്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

158 ക്യാച്ചുകള്‍
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ എടുക്കുന്ന ഇന്ത്യന്‍ ഫീല്‍ഡറായും കോഹ്‌ലി മാറി. 158 ക്യാച്ചുകളാണ് താരം ഏകദിനത്തില്‍ സ്വന്തമാക്കിയത്. മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നേടിയ 156 ക്യാച്ചുകളുടെ റെക്കോര്‍ഡാണ് മറികടന്നത്.
ഖുഷ്ദില്‍ ഷാ, നസീം ഷാ എന്നിവരുടെ ക്യാച്ചുകളാണ് മത്സരത്തില്‍ കോഹ്‌ലി എടുത്തത്. ഇതോടെയാണ് നേട്ടം.
മൊത്തം താരങ്ങളുടെ പട്ടികയില്‍ 218 ക്യാച്ചുകളുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനെയാണ് ഒന്നാമത്. 160 ക്യാച്ചുകളുമായി മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങാണ് രണ്ടാമത്. കോഹ്‌ലി ഈ പട്ടികയില്‍ മൂന്നാമന്‍. നടപ്പ് ചാംപ്യന്‍സ് ട്രോഫിയില്‍ തന്നെ താരം റെക്കോര്‍ഡില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ സാധ്യതയുണ്ട്.